ബി ജെ പി എം പിയുടെ വാര്‍ത്താസമ്മേളനത്തിനിടെ ചെരുപ്പേറ്

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 18.04.2019) ബി ജെ പി എം പിയുടെ വാര്‍ത്താസമ്മേളനത്തിനിടെ ചെരുപ്പേറ്. ബി.ജെ.പി. എം.പി. ജി.വി.എല്‍. നരസിംഹ റാവുവിന്റെ വാര്‍ത്താസമ്മേളനത്തിനിടെയാണ് ചെരുപ്പേറ് നടന്നത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.

 ബി ജെ പി എം പിയുടെ വാര്‍ത്താസമ്മേളനത്തിനിടെ ചെരുപ്പേറ്ഡെല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ ഹാളില്‍ ഉണ്ടായിരുന്നയാള്‍ എം.പി.ക്ക് നേരെ ഷൂ എറിയുകയായിരുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ഇയാളെ ബലമായി പിടിച്ച് പുറത്താക്കി. മലേഗാവ് സ്‌ഫോടനത്തെ കുറിച്ച് പറയുന്നതിനിടെയാണ് ചെരുപ്പേറ് നടന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.


ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. അതേസമയം തനിക്ക് നേരെയുള്ള ഷൂ ഏറിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ജി.വി.എല്‍ നരസിംഹ റാവു ആരോപിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: WATCH | Shoe thrown at BJP MP GVL Narasimha Rao at presser over Sadhvi Pragya's entry in party, New Delhi, News, Humor, Press meet, BJP, Allegation, Video, Crime, Criminal Case, National, Politics.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia