Video | ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിന് മുന്‍പ് സഹോദരിയോടൊപ്പം മഞ്ഞ് വാരിയെറിഞ്ഞ് കളിച്ച് രാഹുല്‍; സഹോദരനെ ഓടിച്ചിട്ട് പിടിച്ച് പ്രിയങ്കയും; സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ
Jan 30, 2023, 17:28 IST
ശ്രീനഗര്‍: (www.kvartha.com) കശ്മീരില്‍ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിന് മുന്‍പ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും മഞ്ഞില്‍ കളിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍, ഇരുവരും കളിയായി ഗുസ്തി പിടിക്കുന്നതും പരസ്പരം മഞ്ഞ് എറിയുന്നതും കാണാം. ദൃശ്യങ്ങളില്‍, രാഹുല്‍ മഞ്ഞുകട്ട വാരിയെടുത്ത് പിന്നിലൊളിപ്പിച്ച് പതുക്കെ പ്രിയങ്കയുടെ അടുത്തെത്തി തലയില്‍ ഇട്ട് ഓടുന്നത് കാണാം.
പ്രിയങ്കയും വെറുതെ വിട്ടില്ല. സഹോദരനെ ഓടിച്ചിട്ട് പിടിച്ച് കൈ രണ്ടും കൂട്ടികെട്ടി നിര്‍ത്തി. അപ്പോഴേക്കും സഹപ്രവര്‍ത്തകന്‍ മഞ്ഞുകട്ടകളുമായെത്തുകയും ചെയ്തു. അതെടുത്ത് രാഹുലിന്റെ തലയിലിട്ട് പ്രിയങ്ക പ്രതികാരം തീര്‍ത്തു.
ഇതിനിടെ ഈ കളിക്ക് താനില്ലെന്ന് പറഞ്ഞ് എഐസിസി ജെനറല്‍ സെക്രടറി കെ സി വേണുഗോപാല്‍ ഓടി രക്ഷപ്പെടാന്‍ നോക്കിയെങ്കിലും നടന്നില്ല. രാഹുല്‍ പിന്തുടര്‍ന്ന് കെസിയുടെ തലയില്‍ മഞ്ഞ് വാരിയിടുകയായിരുന്നു.
കാണുന്നവരില്‍ സന്തോഷം നിറയ്ക്കുന്ന രസകരമായ വീഡിയോ നിമിഷനേരം കൊണ്ട് രണ്ട് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. പ്രിയങ്കയുടെയും രാഹുലിന്റെയും കുട്ടിക്കളി ഇനിയും മാറിയിട്ടില്ലെന്നാണ് പലരുടെയും കമന്റ്.
Sheen Mubarak!😊
— Rahul Gandhi (@RahulGandhi) January 30, 2023
A beautiful last morning at the #BharatJodoYatra campsite, in Srinagar.❤️ ❄️ pic.twitter.com/rRKe0iWZJ9
Keywords: News,National,India,Srinagar,Jammu,Kashmir,Video,Social-Media,Congress,Twitter,Rahul Gandhi,Priyanka Gandhi,Humor, Watch: Rahul Gandhi, Sister Priyanka Gandhi's Snowball Fight In Srinagar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.