SWISS-TOWER 24/07/2023

Cooking Show | മത്സരാര്‍ഥികള്‍ സ്വയം പാചകം ചെയ്ത ഭക്ഷണം കൊണ്ടുവന്നപ്പോള്‍ ഒരു യുവതി എത്തിയത് ഹോടെലില്‍ നിന്നുള്ള ബിരിയാണിയുമായി; ഒടുവില്‍ സമ്മാനത്തിനുവേണ്ടി ജഡ്ജസുമായി തര്‍ക്കിച്ച് പാചക മത്സരത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടി; വൈറലായി റിയാലിറ്റി ഷോ വീഡിയോ

 



 
ന്യൂഡെല്‍ഹി: (www.kvartha.com) ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള ഒരു മാര്‍ഗമാണ് റാലിറ്റി ഷോകള്‍. ഇവിടെ കുറുക്കുവഴികള്‍ അനുവദനീയമല്ല. എന്നാല്‍ പാകിസ്താന്‍ റിയാലിറ്റി ഷോയില്‍ നടന്ന ഈ സംഭവം രംഗം അല്പം വഷളാക്കുകയും മറ്റുള്ളവരില്‍ ചിരി പടര്‍ത്തുകയും ചെയ്തു.
Aster mims 04/11/2022

മത്‌സരത്തില്‍ വീട്ടിലെ പാചകക്കാര്‍ പങ്കെടുത്ത് അവരുടെ പാചക വൈദഗ്ധ്യം കാണിക്കണമെന്ന് ആവശ്യപ്പെട്ടോള്‍ ഒരു സ്ത്രീ റെസ്റ്റോറന്റില്‍ നിന്ന് വിഭവം കൊണ്ടുവന്ന് വിധികര്‍ത്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു. പാചക മത്സരത്തില്‍ പങ്കെടുക്കാന്‍ യുവതി ഹോടെലില്‍ നിന്ന് ബിരിയാണിയാണ് വാങ്ങിവന്നത്. 

പാകിസ്താനി റിയാലിറ്റി ഷോ ആയ 'ദ കിചന്‍ മാസ്റ്ററിന്റെ' ഓഡിഷനിലെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ദ കിചന്‍ മാസ്റ്ററിന്റെ ഓഡിഷന്‍ നടന്നത്. എല്ലാ മത്സരാര്‍ഥികളും സ്വയം പാചകം ചെയ്ത ഭക്ഷണം കൊണ്ടുവന്നപ്പോള്‍ ഒരു യുവതി മാത്രം എത്തിയത് ഹോടെലില്‍ നിന്നുള്ള ബിരിയാണിയുമായിട്ടാണ്. 

Cooking Show | മത്സരാര്‍ഥികള്‍ സ്വയം പാചകം ചെയ്ത ഭക്ഷണം കൊണ്ടുവന്നപ്പോള്‍ ഒരു യുവതി എത്തിയത് ഹോടെലില്‍ നിന്നുള്ള ബിരിയാണിയുമായി; ഒടുവില്‍ സമ്മാനത്തിനുവേണ്ടി ജഡ്ജസുമായി തര്‍ക്കിച്ച് പാചക മത്സരത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടി; വൈറലായി റിയാലിറ്റി ഷോ വീഡിയോ


എന്നാല്‍ ജഡ്ജസ് മത്സരാര്‍ഥിയെ ഓഡിഷനില്‍ തെരഞ്ഞെടുക്കാതിരുന്നതോടെ രംഗം വഷളായി. താന്‍ ഏറെ നേരം ക്യൂ നിന്നാണ് ഓഡിഷനില്‍ ബിരിയാണി കൊണ്ടുവന്നതെന്നും, സ്വയം തയാറാക്കിയ ഭക്ഷണമാണ് കൊണ്ടുവരേണ്ടതെന്ന് തന്നോട് ആരും പറഞ്ഞിരുന്നില്ലെന്നും യുവതി പറഞ്ഞു. 

വേദിയില്‍ നിന്ന് പോകാന്‍ വിസമ്മതിച്ച യുവതിയെ ഏറെ നേരത്തെ അനുനയ ചര്‍ചയ്ക്കൊടുവിലാണ് പറഞ്ഞുവിട്ടത്. വിഭവത്തെ ചൊല്ലി റിയാലിറ്റി ഷോയിലെ ജഡ്ജിമാരുമായി യുവതി തര്‍ക്കിക്കുന്ന വീഡിയോ ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്. സംഭവത്തില്‍ ക്ഷുഭിതയായി ഒരു ജഡ്ജി കസേര വിട്ടുപോകുന്നതും വീഡിയോയില്‍ കാണാം.

Keywords:  News,National,India,New Delhi,pakisthan,Video,Local-News,Social-Media,Twitter,Food,Entertainment,Humor, Watch: On Pak Cooking Show, Woman Brings Packaged Biryani From Restaurant
 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia