Video | അപ്രതീക്ഷിതമായി പടക്കം പൊട്ടി; വിരണ്ടുപോയ കുതിര വിവാഹത്തിന്റെ ചടങ്ങുകള്‍ക്കിടയില്‍ വരനുമായി ഓടിമറഞ്ഞു; വൈറലായി രസകരമായ വീഡിയോ

 



ന്യൂഡെല്‍ഹി: (www.kvartha.com) വിവാഹത്തിന്റെ ചടങ്ങുകള്‍ക്കിടയില്‍ നടന്ന ഒരു രസകരമായ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചിരി പടര്‍ത്തുകയാണ്. അപ്രതീക്ഷിതമായി പടക്കം പൊട്ടിയ ശബ്ദം കേട്ടപ്പോള്‍ വിരണ്ടുപ്പോയ കുതിര വിവാഹത്തിന്റെ ചടങ്ങുകള്‍ക്കിടയില്‍ വരനുമായി ഓടിപ്പോവുകയായിരുന്നു. സംഭവം എവിടെ നടന്നതാണെന്ന് വ്യക്തമല്ലെങ്കിലും ദൃശ്യങ്ങള്‍ എല്ലാവര്‍ക്കും ചിരിക്കാനുള്ള വക നല്‍കിയിരിക്കുകയാണ്. 

വീഡിയോയില്‍ ഒരു പെണ്‍കുതിരയുടെ പുറത്തിരുന്ന് കൊണ്ട് വരുന്ന വരനെയാണ് കാണുന്നത്. എന്നാല്‍, സ്ഥലത്ത് അപ്രതീക്ഷിതമായി പടക്കം പൊട്ടിയപ്പോള്‍ പേടിച്ചുപോയ കുതിര വരനെയും കൊണ്ട് സ്ഥലംവിട്ടു. ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. വീഡിയോയില്‍ കുതിര വരനെയും കൊണ്ട് വിവാഹം നടക്കുന്നയിടത്തേക്ക് വരുന്നത് കാണാം. എന്നാല്‍, അവിടെ വച്ച് പടക്കം പൊട്ടിച്ചു. എന്നാല്‍, ഇതിന്റെ ശബ്ദം കേട്ട കുതിര പേടിച്ചരണ്ട് അവിടെ നിന്നും വരനെയും പുറത്ത് വച്ച് ഓടിപ്പോവുകയാണ്. 

ആദ്യം എല്ലാവരും പ്രതീക്ഷിക്കുന്നത് കുതിര നില്‍ക്കും എന്നാണെന്ന് തോന്നുന്നു. എന്നാല്‍, കുതിര അവിടെ ഒന്നും നിന്നില്ല. അത് വരനുമായി ഓടിപ്പോയി. ദൂരേക്ക് ഓടിപ്പോകുന്ന കുതിരയെ വീഡിയോയില്‍ കാണാം. ഇതിനിടെ എങ്ങനെയെങ്കിലും വരനെ താഴെ ഇറക്കാന്‍ വേണ്ടി പിറകെ ഓടുന്ന ആളുകളെയും അന്തംവിട്ടുപോയ ആളുകളെയും ഒക്കെ വീഡിയോയില്‍ കാണാം. 

Video | അപ്രതീക്ഷിതമായി പടക്കം പൊട്ടി; വിരണ്ടുപോയ കുതിര വിവാഹത്തിന്റെ ചടങ്ങുകള്‍ക്കിടയില്‍ വരനുമായി ഓടിമറഞ്ഞു; വൈറലായി രസകരമായ വീഡിയോ


നിരവധിപ്പേരാണ് കമന്റുകള്‍ നല്‍കിയത്. അതില്‍ പല കമന്റുകളും രസകരമാണ്. കുതിരയ്ക്ക് വരനെ ഇഷ്ടപ്പെട്ടുവെന്നും അതുകൊണ്ടാണ് കുതിര വരനുമായി അവിടെ നിന്നും ഓടിപ്പോയത് എന്നുമാണ് ഒരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്. എന്നാല്‍, പടക്കം പൊട്ടി എന്നത് ഒരു കാരണമായി എന്ന് മാത്രമേയുള്ളൂ വരന് വിവാഹത്തിന് താല്പര്യം കാണില്ല എന്ന് തമാശയായി എഴുതിയവരും ഉണ്ട്. രണ്ട് മില്യനിലധികം ആളുകളാണ് വീഡിയോ കണ്ടു കഴിഞ്ഞത്. 

വിവാഹത്തിനിടെ നടക്കുന്ന പല രസകരമായ സംഭവങ്ങളും അബദ്ധങ്ങളും വീഡിയോ ആയി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. വലിയ സ്വീകരണമാണ് അവയ്ക്ക് കിട്ടാറുള്ളത്. അതുപോലെ തന്നെ ഈ സംഭവവും നെറ്റിസണ്‍സ് ഏറ്റെടുത്തിരിക്കുകയാണ്.

Keywords:  News,National,India,Marriage,Video,Social-Media,Grooms,Humor,wedding,Local-News,instagram, Watch: Frightened By Sound Of Firecrackers, Mare Runs Away With Groom On Its Back
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia