Viral Video | വിവാഹ മണ്ഡപത്തില്‍ കുട്ടികളെ പോലെ കെട്ടിമറിഞ്ഞ്, തല്ലുകൂടി വരനും വധുവും; സമൂഹ മാധ്യമങ്ങളില്‍ വൈറലായി വീഡിയോ
Aug 9, 2022, 15:44 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യന്‍ വിവാഹങ്ങളുടെ ചില ദീര്‍ഘനേരമുള്ള സങ്കീര്‍ണമായ ചടങ്ങുകളും ആചാരങ്ങളും ശരിക്കും മുഷിപ്പിക്കുന്നതാണെങ്കിലും ആചാരങ്ങളുടെ ഭാഗമായതിനാല്‍ പലരും അത് പാലിച്ച് പോകുന്നു. എന്നിരുന്നാലും, വധുവും വരനും ശക്തമായ വഴക്കില്‍ ഏര്‍പെടുന്നത് അപൂര്‍വമായി മാത്രമേ കണ്ടിട്ടുള്ളൂ. അതും മണ്ഡപത്തില്‍വച്ച്. ഇങ്ങനെ പറയുമ്പോള്‍, ഒരു വീഡിയോ ഇന്റര്‍നെറ്റില്‍ ചുറ്റിക്കറങ്ങുന്നുണ്ട്. അതില്‍ വധുവും വരനും തമ്മില്‍ രൂക്ഷമായ വഴക്കുണ്ടായിരിക്കുകയാണ്.
വൈറലായ വീഡിയോ അല്പം കടന്നുപോയെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നത്. അണിഞ്ഞൊരുങ്ങിയെത്തിയ വരനും വധുവും, വിവാഹ മണ്ഡപത്തില്‍വച്ച് തമ്മില്‍ തല്ലുണ്ടാക്കുന്ന വീഡിയോ ആണ് അത്. എന്തുകൊണ്ടാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായതെന്ന് അറിയില്ല. കുട്ടികളെ പോലെ പരസ്പരം അടിച്ചും കെട്ടിമറിഞ്ഞും ഇടികൂടുന്നതാണ് ദൃശ്യങ്ങള്‍.
വിവാഹത്തിന് മുന്‍പേ ഇതാണ് അവസ്ഥയെങ്കില്‍ വിവാഹ ശേഷം എന്താകുമെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. പലര്‍ക്കും അറിയേണ്ടത് കാരണം തന്നെയാണ്. പക്ഷേ അത് വ്യക്തമല്ല.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

