Anchor Swallows Fly | തത്സമയ വാര്‍ത്താ വായനയ്ക്കിടെ ഈച്ചയെ വിഴുങ്ങി അവതാരക; ചിരി അടക്കാനാകാതെ ഇന്റര്‍നെറ്റ് ലോകം; വൈറലായ വീഡിയോ കാണാം
Sep 3, 2022, 13:00 IST
ADVERTISEMENT
ഒറ്റാവ: (www.kvartha.com) ഒരു വാര്‍ത്താ അവതാരകനാകുന്നത് ആകര്‍ഷണീയവും എളുപ്പമുള്ളതുമായ ജോലിയാണെന്ന് തോന്നുമെങ്കിലും, ഏതെങ്കിലും ബ്രേകിംഗ് ന്യൂസ് കവര്‍ ചെയ്യുന്നതിനും ഷോയ്ക്ക് തയാറാകുന്നതിനും സംസാരിക്കാന്‍ തയാറെടുക്കുന്നതിനും അവതാരകര്‍ക്ക് നല്ല മന:സാന്നിധ്യം തന്നെ വേണം. കാരണം ദശലക്ഷക്കണക്കിന് ആളുകളാണ് തത്സമയം വാര്‍ത്ത നിരീക്ഷിക്കുന്നത്.
വാര്‍ത്താ അവതരണത്തിനിടെ ചിരിക്കാനുള്ള പല വകകളും അറിയാതെ കടന്നുവരാറുണ്ട്. ചിലപ്പോള്‍, വായനയ്ക്കിടയില്‍ വാക്കുകള്‍ ഇടറുന്നു. സ്വയം വായനയില്‍ മുഴുകിയാണ് ഓരോ അവതാരകരും തങ്ങളുടെ ജോലികള്‍ ചെയ്യാറുള്ളത്. ഇത്തരത്തില്‍ തത്സമയ വാര്‍ത്താ വായനയ്ക്കിടയില്‍ ഒരു അവതാരകയ്ക്ക് സംഭവിച്ച അമളിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്ത്
ചര്‍ചയാകുന്നത്.
കനേഡിയന്‍ വാര്‍ത്താ ചാനലായ ഗ്ലോബല്‍ ന്യൂസിന്റെ വാര്‍ത്താ അവതാരക ഫറാ നാസര്‍ ആണ് ഇപ്പോള്‍ താരമായത്. വാര്‍ത്താ വായനയ്ക്കിടെ ഇവരുടെ വായിലേക്ക് ഒരു ഈച്ച പറന്നതാണ് പ്രശ്‌നമായത്. ഒന്നും സംഭവിക്കാത്തതുപോലെ അവര്‍ ഈച്ചയെ വിഴുങ്ങി വായന തുടരുകയും ചെയ്തു.
എന്നാല്‍ ഈ അവസരത്തില്‍ അവരുടെ തൊണ്ട ഒന്നു ഇടറി. ഇതൊക്കെ തത്സമയം എല്ലാവരും കണ്ടുകൊണ്ടിരിക്കുകയാണ്. അവതാരകയുടെ അവസ്ഥ കാണുന്നവര്‍ക്ക് ചിരി അടക്കാനായില്ല. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
പാകിസ്താനില്‍ നാശം വിതച്ച പേമാരിയെ കുറിച്ചുള്ള വാര്‍ത്തയായിരുന്നു അവര്‍ കൈകാര്യം ചെയ്തിരുന്നത്. 'ഇതുപോലൊരു മണ്‍സൂണ്‍ കാലം പാകിസ്താന്‍ ഇതുവരെ കണ്ടിട്ടില്ല. എട്ടാഴ്ച നിര്‍ത്താതെ പെയ്യുന്ന മഴ. രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു...,' എന്നിങ്ങനെ വാര്‍ത്ത പകുതിയിലെത്തി നില്‍ക്കുമ്പോള്‍ മുന്നിലൂടെ പറന്നുപോകുകയായിരുന്നു ഈച്ച അവതാരകയുടെ വായിലേക്ക് കടക്കുകയായിരുന്നു.
ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയില്‍ അപ്രതീക്ഷിതമായെത്തിയ ഈച്ചയെ അവര്‍ പെട്ടെന്ന് തന്നെ വിഴുങ്ങി വായന തുടര്‍ന്നു.
ഈ ദിവസങ്ങളില്‍ നമുക്കെല്ലാവര്‍ക്കും ഒരു ചിരി ആവശ്യമുള്ളതിനാല്‍ വാര്‍ത്താ വായനയ്ക്കിടെ തനിക്ക് പറ്റിയ അമളി പങ്കിടുന്നു എന്ന് പറഞ്ഞുകൊണ്ട് അവര്‍ ഇതിന്റെ വീഡിയോ പിന്നീട് ട്വീറ്റ് ചെയ്തു. ഇത് @fordnation മാത്രമല്ല, ഇന്ന് ഞാന്‍ ഒരു ഈച്ചയെ വിഴുങ്ങി. (ഞാന്‍ പരിചയപ്പെടുത്തുന്ന കഥ കണക്കിലെടുക്കുമ്പോള്‍ ഒരു ഒന്നാം ലോക പ്രശ്‌നം).' എന്നുപറഞ്ഞുകൊണ്ടാണ് അവര്‍ വീഡിയോ പങ്കുവച്ചത്.
ഇതിനോടകം 99,000-ലധികം കാഴ്ചക്കാരും 1,600 ല്‍ അധികം ലൈകുകളുമായി വീഡിയോ വൈറലായി കഴിഞ്ഞു. ഈ നിമിഷം തമാശയായി കാണുമ്പോഴും സാഹചര്യം പ്രൊഫഷണലായി കൈകാര്യം ചെയ്തതിന് വാര്‍ത്താ അവതാരകയെ ഇന്റര്‍നെറ്റ് ലോകം പ്രശംസിക്കുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് ET കാനഡയോട് സംസാരിച്ച മാധ്യമപ്രവര്‍ത്തകയുടെ വാക്കുകള്‍ ഇങ്ങനെ:
'ഇത്തരമൊരു സംഭവത്തിലൂടെ ആളുകളെ ചിരിപ്പിച്ചതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്! കാഴ്ചക്കാരും ഒറ്റാവ സഹപ്രവര്‍ത്തകരും തന്നെ പ്രശംസിക്കുന്നതോടൊപ്പം തന്നോട് ദയയും കാണിക്കുന്നു. പക്ഷേ ഇത്തരമൊരു അവസ്ഥയില്‍ അവരും ഇത് തന്നെ ചെയ്യുമായിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്.

ഏത് സാഹചര്യമാണെങ്കിലും വാര്‍ത്തകള്‍ മുഴുമിപ്പിക്കാതെ പറ്റില്ലല്ലോ. അതുകൊണ്ടുതന്നെ വായന തുടരുക തന്നെ ചെയ്യും. ഈച്ചയെ സംബന്ധിച്ചിടത്തോളം, അത് ഒരു നല്ല ജീവിതം നയിച്ചുവെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
Keywords: Viral Video: News Anchor Swallows Fly on Live TV, Netizens Can't Stop Laughing. Watch, Canada, News, Humor, Video, Social Media, World.Sharing because we all need a laugh these days. Turns out it's not just @fordnation, I swallowed a fly on air today.
— Farah Nasser (@FarahNasser) August 29, 2022
(Very much a first world problem given the story I'm introducing). pic.twitter.com/Qx5YyAeQed
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.