പാതിരാത്രി തട്ടിന്‍പുറത്തെ ശബ്ദം കേട്ട് പ്രിയങ്കാ ഗാന്ധി ഞെട്ടിയുണര്‍ന്നു; സുരക്ഷാ ഉദ്യോഗസ്ഥര്‍ പാഞ്ഞെത്തി; പിന്നീട് ഗസ്റ്റ് ഹൗസില്‍ നടന്നത് നാടകീയ രംഗങ്ങള്‍

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 05.04.2019) പ്രിയങ്ക ഗാന്ധി ഇനി കോഴിക്കോട് ഗസ്റ്റ് ഹൗസിനെ മറക്കില്ല. ഉറക്കമില്ലാത്ത രാത്രിക്കൊടുവിലാണ് പ്രിയങ്ക രാഹുലിനൊപ്പം വയനാട്ടിലേക്ക് പോയത്. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ പത്രികാ സമര്‍പ്പണത്തിനായി ഒപ്പമെത്തിയതാണ് പ്രിയങ്ക. കോഴിക്കോട് വെസ്റ്റ് ഹില്ലിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലായിരുന്നു രാഹുലിനും പ്രിയങ്കക്കും താമസമൊരുക്കിയത്. രാത്രി രാഹുല്‍ ഗാന്ധിക്കും മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കുമൊപ്പം തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ നടത്തിയശേഷം പതിനൊന്നരമണിയോടെയാണ് ഉറങ്ങാനായി പ്രിയങ്ക മുറിയിലെത്തിയത്. എന്നാല്‍ ഗസ്റ്റ് ഹൗസില്‍ സുരക്ഷാ ജീവനക്കാരെ മറികടന്നെത്തിയ മരപ്പട്ടി പ്രിയങ്ക ഗാന്ധിയെ ഉറക്കിയില്ലെന്നാണ് വാര്‍ത്ത.

പുലര്‍ച്ചെ രണ്ടരമണിയോടെ മുറിയുടെ മുകളിലെ തട്ടിന്‍പുറത്ത് നിന്നും ഭയാനകമായ ശബ്ദം കേട്ട് പ്രിയങ്ക ഞെട്ടിയുണരുകയായിരുന്നു. തുടര്‍ന്ന് തന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പരിശോധന നടത്തിയ ഉദ്യോഗസ്ഥരാണ് പ്രിയങ്കയുടെ ഉറക്കം കെടുത്തിയത് തട്ടിന്‍പുറത്തെ സ്ഥിരതാമസക്കാരായ മരപ്പട്ടികളാണെന്ന് കണ്ടെത്തിയത്.


പാതിരാത്രി തട്ടിന്‍പുറത്തെ ശബ്ദം കേട്ട് പ്രിയങ്കാ ഗാന്ധി ഞെട്ടിയുണര്‍ന്നു; സുരക്ഷാ ഉദ്യോഗസ്ഥര്‍ പാഞ്ഞെത്തി; പിന്നീട് ഗസ്റ്റ് ഹൗസില്‍ നടന്നത് നാടകീയ രംഗങ്ങള്‍

മരപ്പട്ടി തട്ടിന്മുകളില്‍ ഓടുന്നതാണെന്ന് വ്യക്തമായി. മരപ്പട്ടിയുടെ ഗന്ധം പ്രിയങ്കയെ വല്ലാതെ അസ്വസ്ഥയാക്കി. അല്‍പ്പനേരം പോലീസ് മരപ്പട്ടിയെ ഒതുക്കാന്‍ പ്രയത്നിച്ചെങ്കിലും കാര്യമുണ്ടായില്ല. അതോടെ താമസം റാവീസ് കടവ് ഹോട്ടലിലേക്ക് പുലര്‍ച്ചെതന്നെ മാറാനുള്ള ആലോചന തകൃതിയായി നടന്നു. അവിടേക്ക് പോകാന്‍ എസ്.പി.ജി. മാനദണ്ഡപ്രകാരം വാഹനവ്യൂഹം ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ചിന് നിര്‍ദേശവും ലഭിച്ചു. ഇതിനിടെ മരപ്പട്ടി തട്ടിന്മുകളില്‍നിന്ന് മാറിപ്പോയതോടെ ഗസ്റ്റ്ഹൗസില്‍തന്നെ തുടരാന്‍ പ്രിയങ്ക തീരുമാനിച്ചു.

രാത്രി ഉറക്കം നഷ്ടപ്പെട്ടെങ്കിലും രാവിലെ ആറുമണിക്കുതന്നെ എഴുന്നേറ്റ് വയനാട്ടില്‍ പോകാനുള്ള ഒരുക്കങ്ങള്‍ പ്രിയങ്ക തുടങ്ങുകയുംചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Unsolicited guest' in attic; Priyanka spends sleepless night in Kozhikode guest house, Kozhikode, News, Politics, Trending, Congress, Lok Sabha, Election, Priyanka Gandhi, Humor, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia