പോലീസുകാർ അത്രക്കും തരം താഴ്ന്നോ? തണ്ണി മത്തൻ മോഷ്ടിച്ചതിന് രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ
May 31, 2017, 14:59 IST
ADVERTISEMENT
ജിൻഡ് (ഹരിയാന): (www.kvartha.com 31.05.2017) തണ്ണി മത്തൻ മോഷ്ടിച്ചതിന് രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ. സ്‌പെഷൽ പോലീസ് ഓഫീസർ സുനെഹ്‌റ സിംഗ്, ഹോം ഗാർഡ് പവൻ കുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. സഫിഡോണിലെ ജിൻഡ് പ്രദേശത്ത് തിങ്കളാഴ്ച ഉച്ചക്കായിരുന്നു സംഭവം.
നഗരത്തിലെ കുറ്റകൃത്യം തടയാൻ വേണ്ടി പോലീസ് രാത്രി ജോലിക്ക് നിയോഗിച്ചതായിരുന്നു ഇരുവരെയും. എന്നാൽ ഇവർ തന്നെ കുറ്റം ചെയ്തതായി ഉന്നത പോലീസ് പറഞ്ഞു. മോട്ടോർ സൈക്കിളിൽ വന്ന രണ്ട് പേരും സമീപത്തെ കടയിൽ നിന്നും രണ്ട് ചാക്ക് തണ്ണി മത്തൻ മോഷ്ട്ടിച്ചു. ഇത് ശ്രദ്ധയിൽ പെട്ട ഗാർഡ് ഇവരെ തടഞ്ഞെങ്കിലും കയ്യിലുള്ള വടി കൊണ്ട് പോലീസുകാർ ഗാർഡിനെ മർദ്ദിക്കുകയും ഓടിക്കുകയും ചെയ്തു. തുടർന്ന് ഗാർഡ് പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ എസ് പി ശശാങ്ക് അന്വേഷണം നടത്തുകയും സമീപത്തെ സി സി ടി വിയിൽ നിന്നും ഇരുവരും മോഷ്ടിക്കുന്നത് വ്യക്തമാകുകയും ചെയ്തു. തുടർന്നായിരുന്നു നടപടി.
Summary: A shocking video of two policemen stealing melons from a sabzi mandi in Safidon town of Jind district of Haryana has surfaced, bringing major embarrassment to the police forc

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.