Beedi Smuggling | ജയിലധികൃതരെ വട്ടംകറക്കി തടവുകാരന് വയറുവേദന; പരിശോധനയില്‍ റിമാന്‍ഡ് പ്രതി പൊതിഞ്ഞ് മലദ്വാരത്തില്‍ തിരുകി കയറ്റിവച്ചത് ഒരുകെട്ട് ബീഡിയെന്ന് കണ്ടെത്തല്‍; ഒടുവില്‍ മൂന്നര മണിക്കൂര്‍ പണിപ്പെട്ട് ഒളിപ്പിച്ച വസ്തു പുറത്തെടുത്തു!
Mar 3, 2023, 10:56 IST
തൃശ്ശൂര്‍: (www.kvartha.com) ജയിലധികൃതരെ വട്ടംകറക്കി റിമാന്‍ഡ് തടവുകാരന്. കോടതിയില്‍ ഹാജരാക്കിയ ശേഷം വിയ്യൂര്‍ ജയിലിലേക്ക് തിരിച്ചുകൊണ്ടുവന്ന വധശ്രമം, മോഷണം തുടങ്ങിയ കേസുകളില്‍പെട്ട പത്തനംതിട്ട തിരുവല്ല സ്വദേശി സൂരജാണ് ഉദ്യോഗസ്ഥരെ കുഴക്കിയത്.
വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലെ തടവുകാരനായ സൂരജിനെ വ്യാഴാഴ്ച രാവിലെയാണ് ചാലക്കുടി കോടതിയില്‍ കൊണ്ടു പോയത്. മാള പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ ആറ് മാസത്തിലധികമായി ജയിലില്‍ കഴിയുന്നത്. കോടതിയില്‍ നിന്നും തിരിച്ചെത്തിയ ശേഷം സൂരജ് അസ്വസ്ഥനായി കാണപ്പെട്ടു.
കടുത്ത വയറുവേദനയെ തുടര്‍ന്ന് അവശനായ ഇയാളെ ജയിലധികൃതര്‍ തൃശൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. എക്സ്റേ എടുത്തപ്പോള്‍ പ്രതിയുടെ മലദ്വാരത്തിനുള്ളില്‍ കവറില്‍ പൊതിഞ്ഞ് എന്തോ തിരുകി കയറ്റിവച്ചതായി കണ്ടു. തുടര്‍ന്ന് സൂരജിനെ അടിയന്തിരമായി തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശം നല്കി.
മരുന്ന് നല്കി ഉള്ളിലുള്ള സാധനം പുറത്തുവരാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ കാത്തിരുന്നു. ഒടുവില്‍ മൂന്നര മണിക്കൂര്‍ ഡോക്ടര്‍മാര്‍ പണിപ്പെട്ട് ഒളിപ്പിച്ച വസ്തു പുറത്തെടുത്തു. ഇന്സുലേഷന് ടേപ് ചുറ്റിപ്പൊതിഞ്ഞ നിലയില്‍ ഒരു കെട്ട് ബീഡി ആയിരുന്നു ഇതെന്നും മയക്കുമരുന്നോ മൊബൈല്‍ ഫോണോ ആണ് ഉള്ളിലെന്നായിരുന്നു എല്ലാവരും സംശയിച്ചതെന്നും പൊലീസ് പറഞ്ഞു.
പ്രാഥമിക ചികിത്സക്ക് ശേഷം സൂരജിനെ ജയിലിലേക്ക് തിരിച്ചുകൊണ്ടുപോയി. നേരത്തെ മുന്നില്‍ പോയ മറ്റൊരു തടവുകാരന് മൊബൈല്‍ ഇതുപോലൈ കടത്തുകണ്ടാണ് താന്‍ ബീഡി മലദ്വാരത്തില്‍ കടത്തിയതെന്നാണ് സംഭവത്തില്‍ സൂരജിന്റെ മൊഴി.
Keywords: News,Kerala,State,Thrissur,Local-News,Humor,Accused,Police, hospital, Health, Thrissur: Accuse tried to be smuggled bundle of beedi back to the jail from the court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.