Strange | എല്ലാ ആഴ്ചയും 20 ബര്‍ഗറുകള്‍ ഒന്നിച്ച് ഓര്‍ഡര്‍ ചെയ്ത് ട്വിറ്റര്‍ ഉപയോക്താവ്; ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയായേക്കാവുന്ന വിചിത്രമായ സംഭവത്തിന് പിന്നിലൊരു കാരണമുണ്ട്, വൈറലായി യുവാവിന്റെ ട്വീറ്റ്
Nov 15, 2022, 11:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിങ്ടന്‍: (www.kvartha.com) എല്ലാ ആഴ്ചയും 20 ചീസ് ബര്‍ഗറുകള്‍ ഒന്നിച്ച് ഓര്‍ഡര്‍ ചെയ്ത് സമൂഹ മാധ്യമങ്ങളെ അമ്പരിപ്പിച്ചിരിക്കുകയാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ്. ഒരാഴ്ചത്തേക്കുള്ള ഭക്ഷണമാണ് ഇയാള്‍ ഒന്നിച്ച് വാങ്ങി വയ്ക്കുന്നത്.
ജോലി തിരക്ക് കൊണ്ടാണ് ഇയാള്‍ ഇങ്ങനെ ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. അതിനൊരു കാരണമുണ്ടെന്ന് അയാള്‍ തന്നെ ട്വിറ്റര്‍ അകൗണ്ടിലൂടെ വെളിപ്പെടുത്തുകയാണ്. എന്തായാലും ഇതുമായി ബന്ധപ്പെട്ട രസകരമായ ട്വീറ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ഡെലിവറി ക്യാഷ് ലാഭിക്കാനാണ് താന്‍ ഇങ്ങനെ ചെയ്യുന്നത് എന്നാണ് ട്വിറ്റര്‍ ഉപയോക്താവ് പറയുന്നത്. ഈ ബര്‍ഗറുകള്‍ മൈക്രോവേവില്‍ വച്ച് ചൂടാക്കി ഒരാഴ്ച ഉപയോഗിക്കുമെന്നും ട്വീറ്റില്‍ പറയുന്നു. മൈക്രോവേവിനുള്ളില്‍ വച്ച് ബര്‍ഗര്‍ ചൂടാക്കുന്ന ചിത്രത്തോടൊപ്പം ആണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
എന്തായാലും ഈ ട്വീറ്റ് നിമിഷ നേരം കൊണ്ടാണ് വൈറലായത്. 87,000- ലധികം ആളുകളാണ് ട്വീറ്റ് ലൈക് ചെയ്തത്. 3.6കെ കമന്റുകളും ട്വീറ്റിന് താഴെ ലഭിച്ചു. ഒരാഴ്ച വരെ വച്ച് ബര്‍ഗര്‍ കഴിക്കുന്നതിലെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചാണ് പലരും പ്രതികരിച്ചത്. ഇത് ബര്‍ഗര്‍ ചീത്താകാന്‍ കാരണമാകുമെന്നും പല ആരോഗ്യ പ്രശ്‌നങ്ങളും ഭാവിയില്‍ ഉണ്ടാകുമെന്നും ആളുകള്‍ അഭിപ്രായപ്പെട്ടു.
Keywords: News,World,international,Washington,Social-Media,Humor,Lifestyle & Fashion,Health,Food,Twitter, This Twitter User Orders 20 Burgers Every Weekwhen i get doordash i order 20 cheeseburgers at a time and heat them up throughout the week so that i dont have to pay the delivery fee multiple times pic.twitter.com/dd3Pb19gYx
— Ara (Genuine Chiller) (@AraDG11) May 12, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

