Social Media | 'പഴയ വിജയനും പുതിയ വിജയനും' ഡയലോഗ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ; നിയമസഭയിൽ പറഞ്ഞത് ബൂമറാങായോ?

 



തിരുവനന്തപുരം: (www.kvartha.com) മാത്യു കുഴൽനാടൻ നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങളോട് വൈകാരികമായി പ്രതികരിച്ച മുഖ്യമന്ത്രിയുടെ ഡയലോഗ് സോഷ്യൽ മീഡിയ അങ്ങ് ഏറ്റെടുത്തു. പഴയ വിജയനാന്നെങ്കിൽ കാണാമായിരുന്നു എന്ന പഞ്ച് ഡയലോഗാണ് ഇപ്പോൾ സോഷ്യൽ മീഡിയിലെ തരംഗം. ബൂമറാങ് പോലെ ഡയലോഗ് പിണറായിയെ തന്നെ തിരിച്ച് കുത്തുകയാണ്.

ട്രോളുകൾക്കൊപ്പം ലഘു വിവരണങ്ങളും ഇപ്പോൾ തരംഗമായി മാറിയിട്ടുണ്ട്. ഭക്ഷണം കഴിക്കാൻ കൊച്ചു കുഞ്ഞുങ്ങളോട് പറയുമ്പോൾ, ഭക്ഷണത്തെ കഴിച്ചില്ലെങ്കിൽ പഴയ വിജയന് പിടിച്ചുകൊടുക്കുമെന്ന് പറയുന്ന ട്രോൾ ഹിറ്റാണ്. ഇതിനിടയിൽ പഴയ വിജയനെയും പുതിയ വിജയനെയും താരതമ്യം ചെയ്യുന്ന ലഘു വിവരണവും ഇറങ്ങി. അത് ഇങ്ങനെയാണ്:

Social Media | 'പഴയ വിജയനും പുതിയ വിജയനും' ഡയലോഗ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ; നിയമസഭയിൽ പറഞ്ഞത് ബൂമറാങായോ?


കംപ്യൂടറിനും ട്രാക്ടറിനും എതിരേ സമരം നയിച്ചത്
പഴയ വിജയൻ..!
ഐ പാഡിൽ ഡിജിറ്റൽ ഒപ്പ് ഇടുന്നത്..?
പുതിയ വിജയൻ..!
സ്വകാര്യ പ്രൊഫഷണൽ കോളജുകൾക്കെതിരെ സമരം നയിച്ചത്
പഴയ വിജയൻ..!
സ്വകാര്യ പ്രൊഫഷണൽ കോളജുകൾക്ക് വേണ്ടി പ്രമേയം പാസാക്കിയത്...?
പുതിയ വിജയൻ..!
സ്വകാര്യ സർവകലാശാലകൾക്കെതിരെ സമരം നയിച്ചത്
പഴയ വിജയൻ... !
സ്വകാര്യ സർവകലാശാല ആരംഭിക്കാൻ പോകുന്നത്..?
പുതിയ വിജയൻ..!
സർവകലാശാലകൾക്ക് സ്വയംഭരണ പദവി അനുവദിക്കരുത് എന്നു പറഞ്ഞത്..?
പഴയ വിജയൻ..!
സ്വയം ഭരണ പദവിക്ക് എൻഒസി കൊടുക്കുന്നത്....?
പുതിയ വിജയൻ..!
ഗെയിൽ, വിഴിഞ്ഞം പദ്ധതികളെ എതിർത്തത്..?
പഴയ വിജയൻ..!
ഗെയിൽ, വിഴിഞ്ഞം പദ്ധതികൾ നടപ്പാക്കുന്നത്? 
പുതിയ വിജയൻ...!
ആഗോളവൽക്കരണത്തിനും ഉദാരവൽക്കരണത്തിനും എതിരേ സമരം ചെയ്തത്?
പഴയ വിജയൻ...!
നിക്ഷേപത്തിന് വേണ്ടി വിദേശങ്ങളിൽ പോകുന്നത്?
പുതിയ വിജയൻ..!
മുതലാളിത്ത രാജ്യമായ അമേരികയെ പല്ലും നഖവും കൊണ്ട് എതിർത്തിരുന്നത്..?
പഴയ വിജയൻ..!
അമേരികയിൽ ചികിത്സയ്ക്ക് പോയത്..?
പുതിയ വിജയൻ..!
ചുരുക്കം പറഞ്ഞാൽ... 
പഴയ വിജയൻ ഒരു ഭയങ്കരൻ തന്നെ...! ഹ ഹ ഹ.

Keywords:  News,Kerala,State,Thiruvananthapuram,Social-Media,troll,CM,Pinarayi-Vijayan,Top-Headlines,Trending,Politics,Humor, Social media taken 'Old Vijayan and New Vijayan' dialogue
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia