രാജ്യത്ത് അനുദിനം ഇന്ധന വില വര്‍ധിക്കാനുള്ള കാരണം എന്താണെന്നോ? ബി ജെ പി എം എല്‍ എ അരവിന്ദ് ബെലാഡ് പറഞ്ഞുതരും!

 


ADVERTISEMENT

ബെന്‍ഗ്ലൂറു: (www.kvartha.com 05.09.2021) രാജ്യത്ത് ഇന്ധന വില വര്‍ധിക്കാന്‍ കാരണം താലിബാനാണെന്ന വിചിത്ര വാദവുമായി കര്‍ണാടകയിലെ ബിജെപി എംഎല്‍എ. അഫ്ഗാനിസ്ഥാന്‍ താലിബാന്റെ പിടിയിലായതോടെയാണ് രാജ്യത്തെ പെട്രോള്‍, ഡീസല്‍, പാചക വാതക വില വര്‍ധിച്ചതെന്നാണ് ഇദ്ദേഹത്തിന്റെ പ്രസ്താവന .
Aster_MIMS

രാജ്യത്ത് അനുദിനം ഇന്ധന വില വര്‍ധിക്കാനുള്ള കാരണം എന്താണെന്നോ? ബി ജെ പി എം എല്‍ എ അരവിന്ദ് ബെലാഡ് പറഞ്ഞുതരും!

കര്‍ണാടകയിലെ ഹുബ്ലി - ദര്‍വാഡിലെ ബിജെപി എംഎല്‍എ അരവിന്ദ് ബെലാഡ് ആണ് ഇത്തരമൊരു വിചിത്രമായ പ്രസ്താവന നടത്തിയിരിക്കുന്നത്.
അഫ്ഗാനിസ്താനില്‍ താലിബാന്‍ പ്രതിസന്ധി സൃഷ്ടിച്ച് തുടങ്ങിയതോടെ ലോകരാജ്യങ്ങള്‍ ഇന്ധന വിതരണത്തില്‍ പ്രതിസന്ധി നേരിട്ടു തുടങ്ങിയിരുന്നു. ഇന്‍ഡ്യയിലെ ഇന്ധന വില വര്‍ധനവും ഇതിന്റെ ഭാഗമാണെന്നു ബെലാഡ് പറഞ്ഞു.

ഗാര്‍ഹിക പാചകവാതകം, ഡീസല്‍, പെട്രോള്‍ എന്നിവയുടെ വിലക്കയറ്റത്തില്‍ പ്രതിപക്ഷ പാര്‍ടികള്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍കാരിനെ കടന്നാക്രമിക്കുമ്പോഴാണ് ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തുന്നത്.

പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതിയും എക്‌സൈസ് തീരുവയും വഴി കേന്ദ്ര സര്‍കാര്‍ കോടികള്‍ പിരിച്ചെടുക്കുന്നതായി കോണ്‍ഗ്രസ് ആരോപിക്കുന്നു, ഇതുമൂലം രാജ്യത്തെ പല സ്ഥലങ്ങളിലും ഇന്ധന വില കുതിച്ചുയരുകയും ലിറ്ററിന് 100 രൂപ കടക്കുകയും ചെയ്തു.

നേരത്തെ, മധ്യപ്രദേശില്‍ നിന്നുള്ള ഒരു ബിജെപി നേതാവ് ഒരു മാധ്യമപ്രവര്‍ത്തകനോട് പണപ്പെരുപ്പത്തെക്കുറിച്ചും ഇന്ധന വിലയെക്കുറിച്ചും ചോദിച്ചപ്പോള്‍ 'അഫ്ഗാനിസ്താനിലേക്ക് പോകാന്‍' ഉപദേശിച്ചിരുന്നു.

രാജ്യത്ത് കോവിഡ് -19 ന്റെ മൂന്നാം തരംഗത്തിന്റെ ഭീഷണി ഉയര്‍ന്നുവരുന്ന സമയത്താണ് പെട്രോള്‍ വിലയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നതെന്ന് കട്‌നിയിലെ ബിജെപി ജില്ലാ യൂനിറ്റ് മേധാവിയായ രമ്രതന്‍ പായലും പറഞ്ഞിരുന്നു.

Keywords:  'Since the beginning of Taliban issue': BJP MLA blames Afghanistan crisis for fuel price hike, Bangalore, News, Humor, BJP, MLA, Petrol Price, Increased, Video, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia