ഒന്ന് തേങ്ങ ഉടച്ചതാണ്; ഇപ്പോള്‍ ചായക്കട മുതല്‍ ക്രികെറ്റ് പിച്ച് വരെ എല്ലായിടത്തും; തന്റെ എഡിറ്റ് ചെയ്ത് വൈറലായ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് ശശി തരൂര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 25.08.2021) ഇത്തവണത്തെ ഓണനാളില്‍ പെരിങ്ങോട്ടുകാവ് ക്ഷേത്രം സന്ദര്‍ശിക്കുന്ന ഫോടോ ശശി തരൂര്‍ എംപി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഈ കൂട്ടത്തില്‍ അദ്ദേഹം ക്ഷേത്രത്തില്‍ തേങ്ങയുടക്കുന്ന ഒരു ചിത്രവും പങ്കുവച്ചിരുന്നു. എന്നാല്‍ ആ ചിത്രം ഇത്രവേഗം ഹിറ്റാകുമെന്ന് സാക്ഷാല്‍ ശശി തരൂര്‍ എം പി പോലും വിചാരിച്ചിരിക്കില്ല. ആ ചിത്രം എഡിറ്റ് ചെയ്തുകൊണ്ടുള്ള മീം ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. അത്തരത്തിലുള്ള മീം ചിത്രങ്ങളില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ടവയെന്ന് പറഞ്ഞ് ഇപ്പോള്‍ ശശി തരൂര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കയാണ്.

എതീയിസ്റ്റ് കൃഷ്ണ എന്ന ട്വിറ്റെര്‍ അകൗണ്ടിലാണ് ഈ എഡിറ്റ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. തരൂര്‍ ഒരു ചായക്കടയില്‍ ചായ അടിക്കുന്ന തരത്തിലും ഒരു സ്റ്റേജില്‍ നൃത്തം ചെയ്യുന്ന തരത്തിലും ഗുസ്തിമത്സരത്തില്‍ എതിരാളിയെ മര്‍ദിക്കുന്ന തരത്തിലും തേങ്ങയുടക്കുന്ന ഫോടോയെ പുനരാവിഷ്‌കരിച്ചിട്ടുണ്ട്. ചായക്കടയിലും ക്രികെറ്റ് പിച്ചിലുമെല്ലാം തരൂരിന്റെ ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ത്താണ് ഈ മീമുകള്‍ സൃഷ്ടിച്ചത്.
 
ഒന്ന് തേങ്ങ ഉടച്ചതാണ്; ഇപ്പോള്‍ ചായക്കട മുതല്‍ ക്രികെറ്റ് പിച്ച് വരെ എല്ലായിടത്തും; തന്റെ എഡിറ്റ് ചെയ്ത് വൈറലായ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് ശശി തരൂര്‍

ചിത്രങ്ങള്‍ പങ്കുവച്ച് ശശി തരൂര്‍ കുറിച്ചത് ഇങ്ങനെ;


'ഞാന്‍ ആചാരത്തിന്റെ ഭാഗമായി ഒരു തേങ്ങ ഉടയ്ക്കുന്ന ചിത്രം ഉപയോഗിച്ചുള്ള കുറേ മീമുകള്‍ കാണുന്നുണ്ട്. ആരാണ് അവ വച്ച് ഇത്രയും ഭാവന ഉപയോഗിക്കുന്നത്, അവ പലപ്പോഴും നല്ല തമാശ നിറഞ്ഞവയാണ്. ഇവയില്‍ എന്റെ പ്രിയപ്പെട്ട ചിലത് ഇവയാണ്,' തരൂര്‍ കുറിച്ചു.

 

 Keywords:  Shashi Tharoor Funny Memes go Viral After Photo of Him Smashing Coconut on Onam Takes Internet by Storm, Congress MP Picks His Favourite Memes, Thiruvananthapuram, News, Social Media, Politics, Shashi Taroor, Twitter, Kerala, Humor.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script