Eloped | 'അച്ഛന്‍ തന്റെ ബൈക് മോഷ്ടിച്ച ശേഷം ഭാര്യയെയും കൂട്ടി സ്ഥലം വിട്ടു'; പിതാവിനെതിരെ പരാതിയുമായി യുവാവ്
Nov 15, 2023, 16:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദിസ്പുര്‍: (KVARTHA) രാജസ്താനിലെ ബുണ്ടി ജില്ലയില്‍ വയോധികന്‍ മകന്റെ ബൈകും മോഷ്ടിച്ച് മരുമകളുമായി ഒളിച്ചോടിയതായി പരാതി. പവന്‍ വൈരാഗി എന്ന യുവാവാണ് പിതാവ് രമേഷ് വൈരാഗിക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. സദര്‍ പൊലീസ് സ്റ്റേഷന് സമീപം സിലോര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. അച്ഛന്‍ തന്റെ ഭാര്യയുമായി ഒളിച്ചോടാന്‍ വേണ്ടി തന്റെ ബൈകും മോഷ്ടിച്ചുവെന്നും യുവാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
തന്റെ ഭാര്യ ഒരു പാവമാണ്, അച്ഛന്‍ അവളെ പറഞ്ഞ് പ്രണയത്തില്‍ വീഴ്ത്തുകയായിരുന്നു എന്നാണ് യുവാവിന്റെ പരാതി. ഇവര്‍ക്ക് ആറ് മാസം പ്രായമുള്ള ഒരു മകളും ഉണ്ട്. മകളെയും ഉപേക്ഷിച്ചാണ് ഭാര്യ തന്റെ അച്ഛനൊപ്പം പോയത് എന്നും യുവാവ് പറയുന്നു. അച്ഛന്‍ നേരത്തെയും ഇങ്ങനെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നുവെന്ന് യുവാവ് ആരോപിച്ചു.
ഭാര്യയെ തന്നില്‍നിന്ന് അകറ്റാന്‍ പിതാവ് ശ്രമിച്ചിരുന്നുവെന്നും തന്റെ ഭാര്യയെ പിതാവ് പറ്റിച്ചതാണെന്നും ഭാര്യ നിരപരാധിയാണെന്നും പവന്‍ അവകാശപ്പെടുന്നു. വയോധികന്‍ മരുമകളുമായി പ്രണയത്തിലാവുകയും അവളോടൊപ്പം ഒളിച്ചോടുകയും ചെയ്‌തെന്ന സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് സദര്‍ സ്റ്റേഷന്‍ ഓഫീസര്‍ അരവിന്ദ് ഭരദ്വാജ് പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.