അപ്രതീക്ഷിതമായി റെയില്‍വേ ക്രോസില്‍ ചാടിയിറങ്ങി രാഹുല്‍; എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന് എസ് പി ജി

 


ആലപ്പുഴ: (www.kvartha.com 17.04.2019) അപ്രതീക്ഷിതമായി റെയില്‍വേ ക്രോസില്‍ ചാടിയിറങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിലച്ചിരിക്കാതെയുള്ള രാഹുലിന്റെ പ്രവര്‍ത്തിയില്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന് എസ് പി ജി. കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ ആലപ്പുഴയില്‍ എത്തിയപ്പോഴാണ് സംഭവം.

ആലപ്പുഴ എ.ജെ.പാര്‍ക്കില്‍നിന്ന് ഭക്ഷണം കഴിച്ചശേഷം വിശ്രമിക്കാനായി ആലപ്പുഴ റസ്റ്റ്ഹൗസിലേക്ക് പോകുമ്പോള്‍ റോഡരികില്‍ ഷാനിമോള്‍ ഉസ്മാന്റെ കുടുംബത്തെ കണ്ടപ്പോഴാണ് എസ് പി ജിയെ പോലും കണ്‍ഫ്യൂനിലാക്കിയ സംഭവം നടന്നത്. സുരക്ഷാ വാഹനങ്ങള്‍ ഒന്നിന് പുറകേ ഒന്നായി റസ്റ്റ്ഹൗസിലേക്ക് കുതിക്കുകയായിരുന്നു. ഇതിനിടെ വഴിയിലുള്ള റെയില്‍വേ ക്രോസ് തീവണ്ടിക്ക് കടന്നുപോകുന്നതിനായി അടച്ചു. ഈ സമയം വാഹനത്തിനുള്ളില്‍ ഇരിക്കുകയായിരുന്നു രാഹുല്‍.

അപ്രതീക്ഷിതമായി റെയില്‍വേ ക്രോസില്‍ ചാടിയിറങ്ങി രാഹുല്‍; എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന് എസ് പി ജി

കുറച്ച് അകലെയായി ഷാനിമോളുടെ ഭര്‍ത്താവ് ഉസ്മാനും മകള്‍ ആസിയ തമിയും മരുമകന്‍ ഷാനാസും റോഡരികില്‍ നില്‍ക്കുകയായിരുന്നു. ഇതോടെ രാഹുലിന്റെ പുറകിലെ വാഹനത്തിലുണ്ടായിരുന്ന ഷാനിമോള്‍ ഇറങ്ങിവന്ന് വാഹനത്തിലിരുന്ന രാഹുല്‍ ഗാന്ധിയെ റോഡരികിലുള്ളത് തന്റെ കുടുംബമാണെന്ന് അറിയിച്ചു. ഇത് കേട്ടതും രാഹുല്‍ വാഹനത്തില്‍നിന്ന് ചാടിയിറങ്ങി കുടുംബത്തിനടുത്തേക്ക് പോയി.

നിനച്ചിരിക്കാതെയുള്ള രാഹുലിന്റെ പ്രവര്‍ത്തിയില്‍ എസ്.പി.ജി.ക്കാര്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു. ഇതോടെ എസ്.പി.ജിക്കാര്‍ അദ്ദേഹത്തിന് സുരക്ഷാവലയം തീര്‍ത്ത് ചുറ്റിനും കൂടി. പുറത്തിറങ്ങിയ രാഹുല്‍ ഷാനിമോളുടെ കുടുംബാംഗങ്ങളുമായി സൗഹൃദം പങ്കുവച്ചു. അപ്രതീക്ഷിതമായി മുന്നില്‍ കണ്ട കുഞ്ഞുവാവയെ ലാളിക്കുകയും താലോലിക്കുകയും ചെയ്തു.

പിന്നീട് തിരിച്ചു വീണ്ടും കാറില്‍ കയറിയിരിക്കുന്നതിനിടയിലാണ് കുറച്ച് കുട്ടികളും രക്ഷിതാക്കളും അദ്ദേഹത്തിനരികിലൂടെ വന്നത്. ഇതോടെ രാഹുല്‍ വാഹനത്തില്‍നിന്ന് പെട്ടെന്ന് പുറത്തിറങ്ങി കുട്ടികളുമായും കുടുംബവുമായും കൈകൊടുത്തും കളിചിരികള്‍ പറഞ്ഞും സൗഹൃദം പങ്കിട്ടു. അതിലൊരു കുഞ്ഞുകുട്ടിക്ക് മുത്തവും നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Rahul Gandhi meet Shanimol Usman's family, Alappuzha, News, Politics, Humor, Lifestyle & Fashion, Lok Sabha, Election, Family, Congress, Kerala, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia