'സോണിയാ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ്', 'പ്രിയങ്ക ചോപ്ര സിന്ദാബാദ്'; പ്രിയങ്കാ ഗാന്ധിക്ക് പകരം പ്രിയങ്കാ ചോപ്രയ്ക്ക് സിന്ദാബാദ് വിളിച്ച് അബദ്ധത്തില്‍ ചാടി കോണ്‍ഗ്രസ് നേതാവ്; വിഡിയോ വൈറല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 02.12.2019) എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പേരിന് പകരം മുന്‍ മിസ് വേള്‍ഡും ബോളിവുഡ് താരവുമായ പ്രിയങ്ക ചോപ്രയ്ക്ക് മുദ്രാവാക്യം വിളിച്ച് അബദ്ധം പിണഞ്ഞ് കോണ്‍ഗ്രസ് നേതാവ്. കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസിന്റെ പരിപാടിയിലാണ് കോണ്‍ഗ്രസ് നേതാവിന് അബദ്ധം പിണഞ്ഞത്. ഡെല്‍ഹിയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സുരേന്ദര്‍കുമാര്‍ ആണ് പ്രിയങ്ക ചോപ്രക്ക് സിന്ദാബാദ് വിളിച്ചത്.

സോഷ്യല്‍ മീഡിയയില്‍ നേതാവിന്റെ മുദ്രാവാക്യം വിളിയുടെ വീഡിയോ വൈറലാണ്. കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ നേതാവ് സിന്ദാബാദ് വിളിക്കുകയായിരുന്നു. തുടര്‍ന്നാണ് അബദ്ധത്തില്‍ പ്രിയങ്ക ചോപ്രയുടെ പേര് വിളിച്ചത്.

  'സോണിയാ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ്', 'പ്രിയങ്ക ചോപ്ര സിന്ദാബാദ്'; പ്രിയങ്കാ ഗാന്ധിക്ക് പകരം പ്രിയങ്കാ ചോപ്രയ്ക്ക് സിന്ദാബാദ് വിളിച്ച് അബദ്ധത്തില്‍ ചാടി കോണ്‍ഗ്രസ് നേതാവ്; വിഡിയോ വൈറല്‍

'സോണിയാ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ്' എന്നിങ്ങനെ വിളിക്കുകയും പ്രവര്‍ത്തകര്‍ അത് ഏറ്റുവിളിക്കുകയും ചെയ്തു. അടുത്ത പേരിലാണ് 'പ്രിയങ്ക ഗാന്ധി സിന്ദാബാദ്' എന്നതിനു പകരം 'പ്രിയങ്ക ചോപ്ര സിന്ദാബാദ്' എന്ന മുദ്രാവാക്യം മുഴക്കിയത്.

കോണ്‍ഗ്രസ് നേതാവ് സുഭാഷ് ചോപ്രയും സമീപത്തുണ്ടായിരുന്നു. അപ്രതീക്ഷിതമായ നാവു പിഴയില്‍ തൊട്ടടുത്തു നിന്ന സുരേന്ദ്ര കുമാര്‍ ഞെട്ടുന്നതും മുദ്രാവാക്യം വിളിക്കുന്ന നേതാവിനെ നോക്കുന്നതും വീഡിയോയില്‍ കാണാം. അബദ്ധം സുഭാഷ് ചോപ്ര ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സുരേന്ദര്‍ കുമാര്‍ മാപ്പ് പറയുകയും ചെയ്തു. എന്നാല്‍, വിഡിയോ വ്യാപകമായി പ്രചരിക്കുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  "Priyanka Chopra Zindabad": Congress Leader's Mistake On Mic Trolled,New Delhi, News, Politics, Congress, Video, Humor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia