കാമുകനുമായുള്ള ലൈംഗിക ബന്ധത്തിനിടെ കട്ടിലിന്റെ കാലൊടിച്ചു; മകള്‍ തനിക്ക് 1600 പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് മാതാവ് കോടതിയില്‍
Oct 30, 2019, 15:58 IST
സിഡ്നി: (www.kvartha.com 30.10.2019) കാമുകനുമായുള്ള ലൈംഗിക ബന്ധത്തിനിടെ കട്ടിലിന്റെ കാലൊടിച്ച സംഭവത്തില്‍ മകള്‍ക്കെതിരെ പരാതിയുമായി മാതാവ് കോടതിയില്‍. മകള്‍ തനിക്ക് 1600 പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് മാതാവ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ആസ്ത്രേലിയയിലെ നിക്കോള്‍ എന്ന സ്ത്രീയാണ് മകള്‍ റിയാണനെതിരെ രംഗത്തെത്തിയത്. മകള്‍ തനിക്ക് 1600 പൗണ്ട്(1.45 ലക്ഷം രൂപ) നല്‍കണമെന്നാണ് നിക്കോള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ നിക്കോള്‍ ഈ ആവശ്യവുമായി സമീപിച്ചത് യഥാര്‍ത്ഥ 'കോടതി'യെയല്ല. 'ട്രയല്‍ ബൈ കൈല്‍' എന്ന പേരില്‍ കൈല്‍ സാന്‍ഡിലാന്‍ഡ്‌സ് എന്ന റേഡിയോ ജോക്കി നടത്തുന്ന റിയാലിറ്റി ഷോയെ ആണ്.
തന്റെ പാര്‍ട്ണറുമായി ഒരു ദൂരയാത്രയ്ക്ക് പോയിരിക്കുകയായിരുന്നു നിക്കോള്‍. ആ സമയം വീട് നോക്കാന്‍ നിക്കോള്‍ മകള്‍ റിയാണനെ ഏല്‍പ്പിക്കുകയായിരുന്നു. താന്‍ പോയി വരുന്നത് വരെ വീട് സൂക്ഷിക്കണമെന്നും അതുവരെ തന്റെ വിശാലമായ കിടപ്പറ റിയാണന് ഉപയോഗിക്കാമെന്നും നിക്കോള്‍ പറഞ്ഞിരുന്നു.
എന്നാല്‍ താന്‍ ഇല്ലാതിരുന്ന സമയത്ത് കാമുകനുമായി വീട്ടില്‍, ഏറെ വിലപിടിപ്പുള്ള തന്റെ കിടക്കയില്‍ വച്ച് രതികേളികളില്‍ ഏര്‍പ്പെട്ട്, തന്റെ കട്ടിലും തകര്‍ത്ത ശേഷം യാതൊരു കുറ്റബോധവും മകള്‍ കാണിക്കാത്തതിലാണ് നിക്കോളിന് പരാതി. നിക്കോളിന്റെ മകള്‍ താരതമ്യേന ശരീരഭാരം കൂടിയ പെണ്‍കുട്ടിയാണ്.
ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അമ്മയുടെയും മകളുടെയും തര്‍ക്കം കേട്ട 'ജഡ്ജി' ഇടയ്ക്കിടക്ക് ചിരിക്കുന്നതും വീഡിയോയില്‍ കാണാം. 'വാദങ്ങ'ളെല്ലാം കേട്ട 'ജഡ്ജി' കൈല്‍, കാമുകനുമായി ബന്ധപ്പെടാന്‍ റിയാണയ്ക്ക് സ്വന്തം കട്ടില്‍ ഉപയോഗിക്കാമായിരുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ രസകരമായ മറുപടിയാണ് നല്‍കിയത്.
തന്റെ സ്വന്തം കട്ടിലില്‍ തന്റെ മറ്റ് ചില സുഹൃത്തുക്കള്‍ ഇരിക്കുകയായിരുന്നു എന്നും അതുകൊണ്ട് അവിടെ വെച്ച് രതികേളികളില്‍ ഏര്‍പൈടാന്‍ കഴിഞ്ഞില്ലെന്നുമാണ്. ഏതായാലും അമ്മയുടെ കട്ടില്‍ തകര്‍ത്ത മകള്‍ക്ക് ഏകദേശം ഒന്നര ലക്ഷം രൂപ പിഴയിട്ടിരിക്കുകയാണ് കോടതി.
Keywords: Mom takes daughter to court for breaking her bed during, Sidney, News, Humor, Court, World, Complaint.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.