SWISS-TOWER 24/07/2023

Video | 'എന്റെ ചോക്ലേറ്റ് മോഷ്ടിച്ചു, അമ്മയെ ജയിലില്‍ അടയ്ക്കണം'; പരാതിയുമായി 3 വയസുകാരന്‍; കുട്ടികുറുമ്പന്റെ രസകരമായ വീഡിയോ കാണാം

 


ADVERTISEMENT


ഭോപാല്‍: (www.kvartha.com) കുട്ടികളുടെ നിഷ്‌കളങ്കമായ പെരുമാറ്റവും സംസാരവും കുറുമ്പും കളിയും ചിരിയും ഒക്കെ കാണുന്നത് തന്നെ മനസിന് സന്തോഷം നല്‍കുകയും മാനസിക സമ്മര്‍ദം കുറയ്ക്കുകയും ചെയ്യുന്ന ഒന്നാണ്. അത്തരത്തില്‍ ഒരു കുട്ടിക്കുറുമ്പന്റെ രസകരമായ ഒരു വീഡിയോ ഇപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റാകുകയാണ്.
Aster mims 04/11/2022

മധ്യപ്രദേശിലെ ബുര്‍ഹാന്‍പുര്‍ ജില്ലയിലെ ദെദ്തലായിയിലെ പൊലീസ് സ്റ്റേഷനിലാണ് ഈ രസകരമായ സംഭവം നടന്നത്. മിഠായി കഴിക്കാന്‍ അനുവദിക്കാത്ത തന്റെ അമ്മയ്‌ക്കെതിരെ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ മൂന്ന് വയസുകാരന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 

സദ്ദാം എന്ന പിഞ്ചുബാലനാണ് അച്ഛനൊപ്പം പൊലീസ് സ്റ്റേഷനില്‍ എത്തിയത്. മിഠായി തരാത്ത അമ്മയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കണമെന്നായിരുന്നു അവന്റെ ആവശ്യം. സബ് ഇന്‍സ്‌പെക്ടറായ പ്രിയങ്ക നായകിനോടാണ് കുട്ടി പരാതി പറയുന്നത്. പരാതി എല്ലാം കേട്ട് ചിരിയടക്കാന്‍ ശ്രമിക്കുകയും, കുട്ടിയോട് കാര്യങ്ങളും അവന്റെ പേരും ചോദിച്ചറിയുകയും ചെയ്യുന്ന പ്രിയങ്കയെയും വീഡിയോയില്‍ കാണാം.

Video | 'എന്റെ ചോക്ലേറ്റ് മോഷ്ടിച്ചു, അമ്മയെ ജയിലില്‍ അടയ്ക്കണം'; പരാതിയുമായി 3 വയസുകാരന്‍; കുട്ടികുറുമ്പന്റെ രസകരമായ വീഡിയോ കാണാം


മിഠായി തരാത്തതിന് അമ്മയോട് പിണങ്ങിയ സദ്ദാം, കേസ് കൊടുക്കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിക്കണമെന്ന് അച്ഛനോട് ആവശ്യപ്പെടുകയായിരുന്നു. അമ്മ മിഠായി മോഷ്ടിച്ചെന്നും മിഠായി ചോദിച്ചതിന് തന്നെ അടിച്ചെന്നുമാണ് ഈ കുരുന്നിന്റെ പരാതികള്‍. ഈ കുറുമ്പന്‍ കുട്ടിയുടെ സംസാരം കേട്ട് ചിരിക്കുന്നതിനൊപ്പം പരാതികള്‍ ഓരോന്നും എഴുതി എടുക്കുന്ന സബ് ഇന്‍സ്‌പെക്ടറെയും വീഡിയോയില്‍ കാണാം. വീഡിയോയ്ക്ക് രസകരമായ കമന്റുകളാണ് വരുന്നത്. 

 
Video | 'എന്റെ ചോക്ലേറ്റ് മോഷ്ടിച്ചു, അമ്മയെ ജയിലില്‍ അടയ്ക്കണം'; പരാതിയുമായി 3 വയസുകാരന്‍; കുട്ടികുറുമ്പന്റെ രസകരമായ വീഡിയോ കാണാം

Keywords:  News,National,India,Madhya pradesh,Bhoppal,Social-Media,Humor, Child,Complaint, Police,police-station, Mom steals my chocolates, put her in jail: This kid's innocent complaint will melt your heart | Watch
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia