താലിമാലയിൽ പവിഴ മുത്തുകൾ വെക്കുന്നത് ഭർത്താവിന് ദോഷം; മരണം വരെ സംഭവിക്കാം, കെട്ടുകഥ കാട്ടു തീ പോലെ പടരുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബംഗളൂരു: (www.kvartha.com 06.07.2017) താലിമാലയിൽ പവിഴ മുത്തുകൾ വെക്കുന്നത് ഭർത്താവിന് ദോഷം ചെയ്യുമെന്നും മരണം വരെ സംഭവിക്കാമെന്നും വിശ്വാസം. കർണാടകയിലാണ് ചൊവ്വാഴ്ച മുതൽ ഇത്തരത്തിലുള്ള കെട്ട് കഥ പ്രചരിച്ചു തുടങ്ങിയത്. കേട്ടവർ കേട്ടവർ മറ്റുള്ളവരോടും പറഞ്ഞതോടെ സംസ്ഥാനത്തെ ആറ് ജില്ലയിലും ആന്ധ്രാ പ്രദേശിലെ ചില ഭാഗങ്ങളിലും സ്ത്രീകൾ അനുകൂലിച്ചു കൊണ്ട് വന്നു.

ഭർത്താവിന് ദോഷം ചെയ്യുമെന്ന തരത്തിലായിരുന്നു വാർത്ത പ്രചരിച്ചിരുന്നത്. എന്നാൽ ദോഷം മാത്രമല്ല അപകടവും മരണവും വരെ സംഭവിക്കുമെന്ന് പറഞ്ഞ് ചില സ്ത്രീകൾ രംഗത്തെത്തി. പലരും താലിമാലയിലെ പവിഴ മുത്തുകൾ പൊട്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രാദേശിക ചാനൽ പുറത്ത് വിട്ടിട്ടുണ്ട്. കൊപ്പൽ, ചിത്രദുർഗ, ബല്ലാരി, ദാവൻഗരെ, റായ്ചൂർ എന്നീ ജില്ലകളിലാണ് ഈ വിശ്വാസം ഉടലെടുത്തത്.

താലിമാലയിൽ പവിഴ മുത്തുകൾ വെക്കുന്നത് ഭർത്താവിന് ദോഷം; മരണം വരെ സംഭവിക്കാം, കെട്ടുകഥ കാട്ടു തീ പോലെ പടരുന്നു

അതേസമയം ബുധനാഴ്ച ഉച്ചയോടെ സംസ്ഥാന സർക്കാറിന്റെ വനിതാ-ശിശു വികസന വകുപ്പ് പബ്ലിക് അപ്പീൽ പുറപ്പെടുവിച്ചു, സ്ത്രീകൾ കിംവദന്തികളിൽ വഴിതെറ്റി പോകരുതെന്ന് ആവശ്യപ്പെട്ടു. ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്താൻ അടിയന്തിര നടപടി സ്വീകരിക്കാൻ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ കെട്ടുകഥകൾ പ്രചരിപ്പിക്കുന്നവരെ അടിച്ചമർത്താനും ഉത്തരവിട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: Nobody knows how it began or who started it. But on Tuesday night, a sinister rumour started going around that coral beads in the mangalsutra worn by women would bring misfortune to their husbands on Wednesday. Hour by hour, the rumour gained strength and by the next morning,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia