'ഞാന്‍ ഒരു കള്ളനല്ല, നിങ്ങള്‍ ചെയ്യുന്ന ജോലി ആത്മാര്‍ഥമായി ചെയ്യൂ, നാം ഇരിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുന്നവനാണ് നല്ല മനസുള്ളവര്‍'; അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ കള്ളന്‍ എഴുതി വെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു; പൂട്ടു പൊളിച്ച് അതിസാഹസികമായി അകത്തുകടന്ന മോഷ്ടാവ് ഒന്നും തന്നെ മോഷ്ടിച്ചിട്ടില്ല; അമ്പരന്ന് ജീവനക്കാര്‍
Oct 26, 2019, 16:34 IST
തൃശൂര്‍: (www.kvartha.com 26.10.2019) 'ഞാന്‍ ഒരു കള്ളനല്ല, നിങ്ങള്‍ ചെയ്യുന്ന ജോലി ആത്മാര്‍ഥമായി ചെയ്യൂ, നാം ഇരിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുന്നവനാണ് നല്ല മനസുള്ളവര്‍'; അസിസ്റ്റന്‍ഡ് ഡയറക്ടറുടെ ഓഫീസില്‍ ഒരു വെള്ള പേപ്പറില്‍ കള്ളന്‍ എഴുതി വെച്ച കുറിപ്പാണ് ഇത്. ഈ കുറിപ്പ് ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. എന്നാല്‍ പൂട്ടു പൊളിച്ച് അതിസാഹസികമായി അകത്തുകടന്ന മോഷ്ടാവ് ഒന്നും തന്നെ മോഷ്ടിച്ചിട്ടില്ല എന്ന് കണ്ട് അമ്പരന്നിരിക്കയാണ് ജീവനക്കാര്‍.
ഷൊര്‍ണൂര്‍ റോഡിലെ അസി. ഡയറക്ടറുടെ ഓഫീസില്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. പൂട്ടുപൊളിച്ചു ഓഫീസില്‍ കയറിയ കള്ളന്‍ ഓഫീസ് സാമഗ്രികളടക്കം ഒന്നും കവര്‍ന്നിട്ടില്ല എന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍, ഓഫീസ് രേഖകളോടൊപ്പം സൂക്ഷിച്ചിരുന്ന ചെറിയ തുകകള്‍ മോഷണം പോയതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ പിന്നീട് കണ്ടെത്തി.
കമ്പ്യൂട്ടറുകളടക്കം മറ്റൊന്നും മോഷണം പോയിട്ടില്ല. തലപ്പിള്ളി താലൂക്കില്‍ വനത്തോടു ചേര്‍ന്ന മേഖലകളില്‍ പട്ടയ സര്‍വേ ജോലിയിലാണ് കഴിഞ്ഞ ഒരുമാസമായി ജീവനക്കാര്‍. 460 പട്ടയ അപേക്ഷകളില്‍ ഭൂമി അളന്നു തിട്ടപ്പെടുത്തി തീര്‍പ്പുകല്‍പ്പിക്കുക എന്നത് അധ്വാനമേറിയ ജോലിയാണെന്നും ജീവനക്കാര്‍ പറയുന്നു. പിന്നെ എന്തിന് കുറിപ്പ് എഴുതിവച്ചെന്ന കാര്യം ജീവനക്കാര്‍ക്കും പോലീസിനും അജ്ഞാതം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man breaks into survey office, returns leaving a note of advice for staff, Thrissur, News, Humor, Robbery, Application, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.