Instagram | ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിയെ നീണ്ട കാത്തിരിപ്പിനുശേഷം നേരിട്ട് കണ്ടു; മധുരപ്പതിനേഴുകാരിയെ കാത്തിരുന്നവന് മുന്നിലെത്തിയത് 4 മക്കളുടെ അമ്മ; വീട്ടില്‍നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ചിട്ടും കുലുങ്ങാതെ യുവതി; പുതിയ ജീവിതം തുടങ്ങാനാണ് വന്നതെന്ന് വീട്ടമ്മ; അലറിക്കരഞ്ഞ് 22കാരന്‍! ഒടുവില്‍ സംഭവിച്ചത്
Mar 1, 2023, 14:45 IST
മലപ്പുറം: (www.kvartha.com) സമൂഹ മാധ്യമങ്ങളിലെ പ്രണയം അസ്ഥിക്ക് പിടിച്ചാല്‍ ചിലപ്പോള്‍ വല്ലാത്ത പൊല്ലാപ്പാവും നേരിടേണ്ടി വരിക. അത്തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കാമുകിയെ നേരിട്ട് കണ്ടതോടെ അന്തിച്ചുപോയി കാളികാവിലെ 22കാരന്‍.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിയെ നീണ്ട കാത്തിരിപ്പിനുശേഷമാണ് കാമുകന്‍ നേരിട്ട് കാണുന്നത്. സ്വപ്നങ്ങളിലെ മധുരപ്പതിനേഴുകാരിയെ കാത്തിരുന്നത് കണ്ടപ്പോള്‍ ഞെട്ടലോടെ കാമുകന്‍ പൊട്ടിക്കരഞ്ഞു. കാരണം കാമുകനെ തേടി വീട്ടിലെത്തിയത് നാലു കുട്ടികളുടെ മാതാവായ വീട്ടമ്മയായിരുന്നു.
മലപ്പുറം ജില്ലയിലെ കാളികാവിലാണ് അല്പം രസകരമായ സംഭവം അരങ്ങേറിയത്. കാമുകന്‍ കൈമാറിയ ലൊകേഷന്‍ അനുസരിച്ച് കോഴിക്കോട്ട് നിന്നാണ് കാമുകി കാളികാവിലെ വീട്ടിലെത്തിയത്. പ്രണയം ആരംഭിച്ചിട്ട് നാളുകളായെങ്കിലും ഇപ്പോഴാണ് ഇരുവരും നേരിട്ടു കാണുന്നത്. വീട്ടമ്മയ്ക്ക് കാമുകന്റെ പ്രായമുള്ള മകനുമുണ്ടെന്ന് യുവാവ് മനസിലാക്കി. ഒടുവില്‍ മനസ് തകര്‍ന്ന യുവാവും കുടുംബവും അവരെ വീട്ടില്‍നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല.
രക്ഷയില്ലാതെ കാമുകന്‍ അലമുറയിട്ട് പൊട്ടിക്കരഞ്ഞു. കാമുകന്‍ ചെറു പ്രായക്കാരനാണെന്ന് മനസ്സിലാക്കിയിട്ടും വീട്ടമ്മ പിന്തിരിയാന്‍ കൂട്ടാക്കിയില്ല. യുവാവിന്റെ കൂടെ പുതിയ ജീവിതം തുടങ്ങാനാണ് വന്നതെന്നായിരുന്നു കാമുകിയുടെ നിലപാട്. ഇതോടെ വീട്ടുകാരും പെട്ടു.
രംഗം വഷളാകാതിരിക്കാന്‍ കാമുകന്റെ വീട്ടുകാര്‍ പൊലീസിന്റെ സഹായം തേടി. ഇതേ സമയത്ത് തന്നെ, വീട്ടമ്മയെ കാണാനില്ലെന്ന് ബന്ധുക്കള്‍ കോഴിക്കോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടമ്മയെക്കുറിച്ചു വിവരം ലഭിച്ച ബന്ധുക്കള്‍ കാളികാവിലെത്തി.
എന്നാല്‍ കാമുകന്‍ നിര്‍ബന്ധിച്ച് വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ട് വന്നതാണെന്ന ധാരണയിലായിരുന്നു അവരുടെ വരവ്. അതുകൊണ്ടുതന്നെ കാമുകനെ നന്നായി പെരുമാറുക കൂടിയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
പൊലീസിന്റെ കണ്ണുവെട്ടിച്ച് യുവാവിനെ മര്‍ദിക്കാനുള്ള കാമുകിയുടെ വീട്ടുകാരുടെ പദ്ധതി മനസിലാക്കിയ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇറങ്ങിയ യുവാവിനെ രഹസ്യ വഴിയിലൂടെ കുടുംബ വീട്ടിലേക്ക് മാറ്റിയെന്നും തന്റെ ജീവിതത്തില്‍ സംഭവിച്ച അപ്രതീക്ഷിത സംഭവത്തിന്റെ ഞെട്ടലില്‍നിന്ന് യുവാവ് ഇപ്പോഴും പൂര്‍ണമായും മുക്തനായിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,Kerala,State,Local-News,Social-Media,Love,Humor,Police,police-station,instagram, Malappuram: Instagram Love Story
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.