SWISS-TOWER 24/07/2023

MP Minister | രഥയാത്രയ്ക്കിടെ പൊതുമധ്യത്തില്‍ കുര്‍ത്തയൂരി മാറ്റി ശരീരം കുപ്പിവെള്ളം ഉപയോഗിച്ച് കഴുകി ബിജെപി മന്ത്രി; കാരണം ഇത്, വൈറലായി വീഡിയോ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ഭോപാല്‍: (www.kvartha.com) മധ്യപ്രദേശില്‍ ബിജെപിയുടെ വികാസ് രഥയാത്രയ്ക്കിടെ പൊതുമധ്യത്തില്‍ കുര്‍ത്തയൂരി മാറ്റി ജനങ്ങളെ അമ്പരിപ്പിച്ച് മന്ത്രി ബ്രജേന്ദ്ര സിങ് യാദവ്. ചൊവ്വാഴ്ച മന്ത്രിയുടെ നിയമസഭാ മണ്ഡലമായ മുങ്കോളിയിലെ ഗ്രാമത്തിലൂടെ യാത്ര കടന്നുപോകുമ്പോഴാണ് സംഭവം. എന്നാല്‍ യാദവിനുനേരെ ആരോ നായ്ക്കുരണപ്പൊടിയെറിഞ്ഞതാണ് പൊതുമധ്യത്തില്‍ വസ്ത്രമഴിക്കാനുള്ള കാരണം. 
Aster mims 04/11/2022

ചൊറിച്ചില്‍ രൂക്ഷമായതിനെ തുടര്‍ന്ന് മന്ത്രി പൊതുമധ്യത്തില്‍ കുര്‍ത്ത അഴിച്ചുമാറ്റി കുപ്പിവെള്ളം ഉപയോഗിച്ച് ശരീരം കഴുകുകയായിരുന്നു. കണ്ടുനിന്നവരില്‍ ചിരി പടര്‍ത്തുന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 

ചൊറിച്ചില്‍ കൊണ്ട് സഹികെട്ടതോടെ മന്ത്രിയുടെ സഹായത്തിനായി പ്രവര്‍ത്തകരെത്തുകയും പരിപാടി നിര്‍ത്തിവയ്ക്കുകയും ചെയ്തു. ചൊറിച്ചിലും അസ്വസ്ഥതയും വ്രണവും ഉണ്ടാക്കുന്നതാണ് നായ്ക്കുരണ പൊടി.

MP Minister | രഥയാത്രയ്ക്കിടെ പൊതുമധ്യത്തില്‍ കുര്‍ത്തയൂരി മാറ്റി ശരീരം കുപ്പിവെള്ളം ഉപയോഗിച്ച് കഴുകി ബിജെപി മന്ത്രി; കാരണം ഇത്, വൈറലായി വീഡിയോ


ഞായറാഴ്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് വികാസ് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തത്. സംസ്ഥാന സര്‍കാരിന്റെ വികസന മന്ത്രം സംസ്ഥാനത്തുടനീളം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനമൊട്ടാകെ നടത്തുന്ന യാത്ര ഫെബ്രുവരി 25 വരെ തുടരും.

Keywords:  News,National,India,Bhoppal,Madhya pradesh,Video,Minister,Social-Media,dress,Top-Headlines,Humor, Madhya Pradesh Minister Removes Kurta, Washes Himself At BJP Event. Reason Is...
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia