ആദ്യമായി വിമാനത്തില്‍ കയറിയ യുവാവിന് അമളി പറ്റി; ജനാലയാണെന്ന് കരുതി തുറന്നത് എമര്‍ജന്‍സി വാതില്‍, ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്

 


ADVERTISEMENT

ബംഗളൂരു: (www.kvartha.com 27.04.2019) ആദ്യമായി വിമാനത്തില്‍ കയറിയ യാത്രക്കാരന്റെ അമളി കണ്ട് എന്തുചെയ്യണമെന്നറിയാതെ മൂക്കത്ത് വിരല്‍ വെച്ച് നിന്നുപോവുകയാണ് സഹയാത്രക്കാര്‍. ജനാലയാണെന്നു കരുതി യാത്രക്കാരന്‍ തുറന്നത് എമര്‍ജന്‍സി വാതില്‍. ബംഗളൂരു കെംപെ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച രാവിലെ 8.12 മണിയോടെയാണ് സംഭവം.

ബംഗളൂരുവില്‍ നിന്നും ലഖ്നൗവിലേക്കു പോകുകയായിരുന്ന ഗോ എയര്‍ വിമാനത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശി സുനില്‍കുമാറാണ് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നത്. തലനാരിയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്.

ആദ്യമായി വിമാനത്തില്‍ കയറിയ യുവാവിന് അമളി പറ്റി; ജനാലയാണെന്ന് കരുതി തുറന്നത് എമര്‍ജന്‍സി വാതില്‍, ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്

171 യാത്രക്കാരുമായി റണ്‍വേയിലൂടെ നീങ്ങിത്തുടങ്ങിയിരുന്നു വിമാനം. ബംഗളൂരുവില്‍ മരപ്പണിചെയ്യുന്ന സുനില്‍ നാട്ടിലേക്ക് പോകാനാണ് വിമാനത്തില്‍ കയറിയത്. എമര്‍ജന്‍സി വാതിലിന് അടുത്തുള്ള സീറ്റിലിരുന്ന സുനില്‍ ബലംപ്രയോഗിച്ച് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കുകയായിരുന്നു. വിമാനം പെട്ടെന്ന് നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: In Bengaluru, first-time flier sparks scare by opening emergency exit, Bangalore, News, Humor, Airport, Flight, Passengers, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia