Trapped | വിമാനം പൊങ്ങുന്നതിന് മുന്‍പ് യുവാവ് അമ്മയെ വിളിച്ച് സംസാരിക്കുന്നതിനിടെ ഉച്ചരിച്ചത് ബോംബെന്ന വാക്ക്; ഡെല്‍ഹി വിമാനത്താവളത്തില്‍ പിന്നീട് നടന്നതെല്ലാം നാടകീയ സംഭവങ്ങള്‍
Jun 9, 2023, 08:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) വിമാനം പൊങ്ങുന്നതിന് മുന്‍പ് അമ്മയെ വിളിച്ച് തമാശ പറഞ്ഞ യുവാവ് കുടുങ്ങി. ന്യൂ ഡെല്‍ഹി വിമാനത്താവളത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതിനിടെ യാത്രക്കാരനായ ഒരു യുവാവ് ബോംബെന്ന വാക്ക് പറഞ്ഞതാണ് കുഴപ്പത്തിലായത്.
ദുബൈയിലേക്ക് യാത്ര ചെയ്യാനിരുന്ന യുവാവ് ഫോണില്‍ ബോംബെന്ന് പറയുന്നത് തൊട്ടടുത്തിരുന്ന ഒരു സ്ത്രീ കേട്ടതാണ് നിരവധി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയത്. വിമാനം കാത്തിരുന്ന ഒരു യുവാവ് വിമാനത്താവളത്തില്‍ വച്ച് നാട്ടിലുള്ള തന്റെ അമ്മയെ ഫോണ്‍ ചെയ്തതോടെയാണ് സംഭവവികാസങ്ങള്‍ ആരംഭിക്കുന്നത്.
നാട്ടില്‍ നിന്ന് കൊണ്ടുവന്ന തേങ്ങയുടെ കാര്യം അമ്മയോട് പറയുകയായിരുന്നു യുവാവ്. തന്നുവിട്ട തേങ്ങ സിഐഎസ്എഫ് ബോംബായിട്ടാണ് കണ്ടതെന്ന് തോന്നുന്നുവെന്നും തന്നെക്കൊണ്ട് അത് ഉടന്‍ മാറ്റിച്ചുവെന്നും യുവാവ് ഫോണിലൂടെ അമ്മയോട് പറഞ്ഞു. യുവാവിന്റെ അടുത്തിരുന്ന മറ്റൊരു യാത്രക്കാരി ഈ ഫോണ്‍ സംഭാഷണത്തിന്റെ കുറച്ച് ഭാഗങ്ങള്‍ ശ്രവിച്ചതോടെ ബോംബ് എന്ന വാക്കുകേട്ട് പേടിക്കുകയും ചെയ്തു. ഉടന്‍ തന്നെ ഇവര്‍ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് യുവാവിനെ വിശദമായി പരിശോധിക്കുകയും ബാഗുകളെല്ലാം കൃത്യമായി പരിശോധിക്കുകയും ചെയ്തു. നീണ്ട നേരത്തെ പരിശ്രമത്തിനൊടുവില്‍ വിമാനത്തില്‍ കയറ്റാന്‍ ഒരു ബോംബും യുവാവിന്റെ കയ്യിലില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പിച്ചു. ഇതോടെ ദുബൈയിലേക്ക് പോകുന്നതിനായി യുവാവ് യാത്ര ചെയ്യാനിരുന്ന ഡെല്‍ഹി- മുംബൈ കനക്ഷന്‍ വിസ്താര വിമാനം രണ്ട് മണിക്കൂറോളം താമസിച്ചു.
Keywords: News, National, National-News, Gandhi International Airport, Telephonic Conversation, Travel, Youth, Coconut, Passenger, Humor, Humour-News, He Mentioned 'Bomb' Over Call, Arrested After Co-Passenger Reports Him.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

