Funny Video | കോഴിയമ്മയ്ക്ക് തീറ്റയുമായി പിന്നാലെ നടക്കുന്ന കുരുന്നിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍; തന്നെ ശല്യം ചെയ്ത ആണ്‍കുട്ടിയെ ഒരുതവണപോലും കൊത്താത്ത കോഴിക്ക് സമാധാനത്തിനുള്ള അവാര്‍ഡ് നല്‍കണമെന്ന് കമന്റ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) കോഴിയമ്മയ്ക്ക് തീറ്റയുമായി പിന്നാലെ നടക്കുന്ന ഒരു കുരുന്നിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. കോഴിയുടെ വിശപ്പകറ്റാന്‍ തീറ്റയുമായി 'തിന്ന് കോഴീ..' എന്നു പറഞ്ഞ് പിന്നാല നടപ്പാണ് കുഞ്ഞ്. എന്നാല്‍ കോഴിയാകട്ടെ കുഞ്ഞിന്റെ ശല്യം ചെയ്യലില്‍ നിന്നും രക്ഷപ്പെടാന്‍ ഒളിച്ചുനില്‍ക്കുക പോലും ചെയ്തു.
Aster mims 04/11/2022

Funny Video | കോഴിയമ്മയ്ക്ക് തീറ്റയുമായി പിന്നാലെ നടക്കുന്ന കുരുന്നിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍; തന്നെ ശല്യം ചെയ്ത ആണ്‍കുട്ടിയെ ഒരുതവണപോലും കൊത്താത്ത കോഴിക്ക് സമാധാനത്തിനുള്ള അവാര്‍ഡ് നല്‍കണമെന്ന് കമന്റ്

വിടാന്‍ ഭാവമില്ലാതെ ഒളിച്ചുനിന്ന കോഴിയെ കയ്യില്‍ പിടിച്ച് തിന്നിക്കാന്‍ ശ്രമിക്കുകയാണ് രണ്ടോ മൂന്നോ വയസ് പ്രായമുള്ള കുഞ്ഞ്. അരിക്കലത്തില്‍ നിന്ന് കുഞ്ഞിക്കൈ കൊണ്ട് ഒരു പാത്രത്തില്‍ തീറ്റയുമെടുത്ത് കോഴി പോകുന്നിടത്തെല്ലാം പിന്നാലെ പോയെങ്കിലും ഒരു തവണ പോലും തീറ്റകൊത്തി തിന്നാന്‍ കോഴിയമ്മ കൂട്ടാക്കിയില്ല.

ഇതിനിടെ കോഴിയുടെ വാലില്‍ പിടിച്ച് വലിച്ച് തീറ്റിക്കാനുള്ള ശ്രമവും നടന്നു. ഫലമില്ലാതെ വന്നതോടെ 'തിന്നാത്തതെന്താ കോഴിയമ്മേ...' എന്നായി കുരുന്ന്. ഒടുവില്‍ കോഴിയുടെ തല പിടിച്ച് തീറ്റ പാത്രത്തോട് അടുപ്പിച്ചിട്ടും രക്ഷയില്ല.

ഏതായാലും തന്നെ ഇത്രയൊക്കെ ശല്യം ചെയ്തിട്ടും കുഞ്ഞിനെ കോഴി ഉപദ്രവിക്കാന്‍ നോക്കിയില്ലെന്നതാണ് കാണികള്‍ക്ക് അതിശയം. കോഴിയെ തീറ്റിക്കാനുള്ള ഈ കുഞ്ഞിന്റെ ആത്മാര്‍ഥമായ ശ്രമത്തെ അഭിനന്ദിച്ച് നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകള്‍ ചെയ്യുന്നത്.

'നല്ല ഇണക്കമുള്ള കോഴിയാണ്.. വേറെ വല്ല കോഴിയും ആയിരുന്നെങ്കില്‍ കൊത്തി പറിച്ചേനെ'യെന്നും 'കോഴിക്ക് സമാധാനത്തിനുള്ള അവാര്‍ഡ് കൊടുക്കണം', 'കൊക്കൊക്കോയ്ക്ക് അരി നിര്‍ബന്ധിച്ച് തീറ്റിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞാവേടെ മനസ് ആരും അറിയാതെ പോകരുത്' എന്നുമൊക്കെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.

 

Keywords: Funny Video goes viral, Kochi, News, Social Media, Humor, Child, Video, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia