Friendship | വിവാഹ ശേഷവും വരന് രാത്രി ഒന്‍പത് വരെ കൂട്ടുകാര്‍ക്കൊപ്പം ചെലവഴിക്കാം; വധുവിനോട് മുദ്രപത്രത്തില്‍ കരാറെഴുതി വാങ്ങി സുഹൃത്തുക്കള്‍!

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


പാലക്കാട്: (www.kvartha.com) സൗഹൃദം നഷ്ടമാകാതിരിക്കാന്‍ വരന്‍ വിവാഹ ശേഷവും രാത്രി  ഒന്‍പത് വരെ കൂട്ടുകാര്‍ക്കൊപ്പം ചെലവഴിക്കാമെന്ന് വധുവിനോട് മുദ്രപത്രത്തില്‍ കരാറെഴുതി വാങ്ങി സുഹൃത്തുക്കള്‍. കഞ്ചിക്കോട്ടെ ഒരു  കംപനിയിലെ ജീവനക്കാരനായ രഘുവിന്റെ 'ചങ്ക് ബ്രോസാ'ണ് അതിനായി ഒരു 'ഉറപ്പ്' വധുവിന്റെ കയ്യില്‍ നിന്നും എഴുതി വാങ്ങിയത്. 
Aster mims 04/11/2022

മലയക്കോട് വി എസ് ഭവനില്‍ എസ് രഘുവിന്റെയും കാക്കയൂര്‍ വടക്കേപ്പുര വീട്ടില്‍ എസ് അര്‍ചനയുടെയും വിവാഹം കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കഴിഞ്ഞത്. വിവാഹത്തിന് പിന്നാലെ രഘുവിന്റെ കൂട്ടുകാര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച ഈ വിവാഹ ഉടമ്പടിയാണ് തരംഗമായത്.

ചിരകാല സുഹൃത്തുക്കളും ബാഡ്മിന്റന്‍ കളിക്കാരുമുള്‍ക്കൊള്ളുന്ന 17 പേരടങ്ങുന്ന 'ആശാനും ശിഷ്യന്മാരും' അടങ്ങുന്ന വാട്‌സ് ആപ് ഗ്രൂപില്‍ അംഗമാണ് രഘു. ഗ്രൂപിലെ അംഗങ്ങളുടെ വിവാഹത്തിന് ചെറിയൊരു സര്‍പ്രൈസ് നല്‍കുകയെന്നത് പതിവുള്ള കാര്യമാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു. അങ്ങനെയാണ് ചെറുപ്പം മുതലുള്ള കൂട്ടുകാരനുമായി വൈകുന്നേരം സൊറ പറഞ്ഞിരിക്കാന്‍ മുദ്രപത്രത്തില്‍ കരാറെഴുതി വാങ്ങിയത്. 

Friendship | വിവാഹ ശേഷവും വരന് രാത്രി ഒന്‍പത് വരെ കൂട്ടുകാര്‍ക്കൊപ്പം ചെലവഴിക്കാം; വധുവിനോട് മുദ്രപത്രത്തില്‍ കരാറെഴുതി വാങ്ങി സുഹൃത്തുക്കള്‍!


രാത്രി ഒന്‍പത് മണി വരെ കൂട്ടൂകാരോടൊപ്പം ചെലവഴിക്കാന്‍ ഭര്‍ത്താവിനെ അനുവദിക്കുമെന്നും അതുവരെ ഫോണ്‍ വിളിച്ച് ശല്യം ചെയ്യില്ലെന്നുമാണ് 50 രൂപയുടെ മുദ്രപത്രത്തില്‍ രഘുവിന്റെ പേരില്‍ അര്‍ച്ചനയില്‍ നിന്നും ആ ചങ്ക് ബ്രോസ് എഴുതി വാങ്ങിയത്. അങ്ങനെ വിവാഹത്തിന് തൊട്ട് മുമ്പ് തന്നെ ഗ്രൂപില്‍ നിന്നും പുറത്താക്കിയ ശേഷം കൂട്ടുകാരാണ് ഈ സര്‍പ്രൈസ് ഒരുക്കിയതെന്ന് യുവാവ് പറയുന്നു.  

വൈകിട്ട് ബാഡ്മിന്റന്‍ കളിക്കുന്ന കൂട്ടുകാര്‍ക്കിടയില്‍ നാലഞ്ച് പേരൊഴികെ മറ്റുള്ളവരെല്ലാം അവിവാഹിതരാണ്. അടുത്ത 23 -ാം തിയതി മറ്റൊരു കൂട്ടുകാരന്റെ വിവാഹമാണ്. അതിനുള്ള സര്‍പ്രൈസിന് തയ്യാറെടുക്കുകയാണ് കൂട്ടുകാരെന്നും രഘു കൂട്ടിച്ചേര്‍ത്തു. എന്തുതന്നെ ആയാലും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ച ഈ മുദ്രപത്രം വൈറലായിരിക്കുകയാണ്. 

Keywords: News,Kerala,State,Local-News,Friends,Marriage,Bride,Social-Media,Humor, palakkad, Bride signed an agreement on after marriage husband can spend with friends till 9 pm 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script