Bizarre | മോഷണത്തിന് കയറിയ വീട്ടില്‍ ഉണ്ടുറങ്ങി കൂസലില്ലാതെ കള്ളന്‍; മടക്കം ബാത്ടബില്‍ കുളിയൊക്കെ പാസാക്കി, കാപിയും ഉണ്ടാക്കി കുടിച്ച്; ഒടുവില്‍ സംഭവിച്ചത് ഇത്
Nov 21, 2022, 11:21 IST
ഫ്‌ലോറിഡ: (www.kvartha.com) മോഷ്ടിക്കാന്‍ കയറുന്നവര്‍ തെളിവുകളെല്ലാം ഇല്ലാതാക്കി, പരമാവധി വേഗത്തില്‍ മോഷണസ്ഥലത്തുനിന്നും മുങ്ങാനാണ് ശ്രമിക്കുക. എന്നാല്‍ സക്കറി സേത്ത് മര്‍ഡോക് എന്ന 29 കാരനായ ഈ കള്ളന്‍ വളരെ വിചിത്രമായാണ് പെരുമാറിയത്. ഫ്‌ലോറിഡയിലെ ഒരു അടച്ചിട്ട വീട്ടില്‍ കയറിയ മര്‍ഡോക് പൊലീസുകാരില്‍ ചിരി പടര്‍ത്തുകയാണ്.
പൊലീസ് പറയുന്നത്: ചൊവ്വാഴ്ചയാണ് അവധിക്കാല വാടകവീടിന്റെ മുന്‍വശത്തെ ഗ്ലാസ് വാതില്‍ തകര്‍ത്ത് മര്‍ഡോക് വീടിനകത്ത് പ്രവേശിച്ചത്. അതിനുശേഷം ബാത്ടബില്‍ പോയി വിശദമായി ഒന്ന് കുളിച്ചു. പിന്നീട്, കിടപ്പുമുറിയില്‍ കിടന്ന് കുറച്ച് നേരം ഉറങ്ങി. ഉണര്‍ന്ന ശേഷം കാപിയും ഉണ്ടാക്കി കുടിച്ചു. ബാക്കി വന്ന കാപി അവിടെ തന്നെ വച്ചിട്ടാണ് ഇയാള്‍ ഇറങ്ങി പോയത്. അടുക്കളയിലെ വേസ്റ്റ് ബിനില്‍ ഇയാള്‍ തന്റെ ബസ് ടികറ്റും ഉപേക്ഷിച്ചിരുന്നു.
മോഷ്ടിക്കാന്‍ ഒന്നും ലഭിച്ചില്ലെങ്കിലും പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും അയാള്‍ അവിടെ നിന്നും പോയിരുന്നു. അന്ന് വൈകുന്നേരം തന്നെ സമീപത്തെ മറ്റൊരു വീട്ടില്‍ മോഷണം നടന്നു. അവിടെ എത്തിയ പൊലീസിനോട് ഉടമ അയാളെ കുറിച്ചുള്ള വിശദമായ വിവരങ്ങളെല്ലാം നല്‍കി. അതോടെ രണ്ട് വീട്ടിലും കയറിയത് ഒരേയാള്‍ ആണെന്ന് പൊലീസിന് മനസിലാവുകയായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തതായി എസ്‌കാംബിയ കൗന്‍ഡി ശെരീഫ് ഓഫീസ് വെള്ളിയാഴ്ച പറഞ്ഞു. സാധാരണ കള്ളന്മാരെ പോലെ അടയാളങ്ങളെല്ലാം മായിച്ചിട്ട് പോകുന്ന ആളായിരുന്നില്ല മര്‍ഡോക് എന്ന് പിന്നീട് പൊലീസ് ഫേസ്ബുകില്‍ കുറിച്ചു.
Keywords: News,World,international,Police,Facebook,Facebook Post,Social-Media,theft, Humor, Florida man breaks into house, takes bath, sleeps and makes coffee—'wrong way to vacay', say police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.