Accused Captured | ജയില്‍ ചാടിപ്പോയി ബന്ധുവിന്റെ വീട്ടില്‍ ചെന്ന് പിറന്നാള്‍ ആഘോഷം; പിടികിട്ടാപ്പുള്ളിയെ കുടുക്കി പൊലീസ്
Oct 3, 2022, 14:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ടിബിലിസി: (www.kvartha.com) ജയില്‍ ചാടിപ്പോയ പിടികിട്ടാപ്പുള്ളി പിറന്നാള്‍ ആഘോഷത്തിനിടെ പൊലീസിന്റെ പിടിയില്‍. ജോര്‍ജ്ജിയയിലാണ് രസകരമായ സംഭവം. കണക്ടികടില്‍ അധികൃതരില്‍ നിന്നും രക്ഷപ്പെട്ടോടിപ്പോയ ഫോറന്‍സ മുര്‍ഫി എന്ന 31 -കാരനാണ് ശനിയാഴ്ച സ്വന്തം പിറന്നാള്‍ ആഘോഷത്തിനിടെ പിടിയിലായത്.

ജന്മദിനാഘോത്തിനിടെ മക്‌ഡൊനോഫില്‍ വച്ച് പ്രതിയെ കസ്റ്റഡിയില്‍ എടുത്തുവെന്ന് ഹെന്റി കൗന്‍ഡി ശെരീഫിന്റെ ഓഫീസ് ശനിയാഴ്ച ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നിങ്ങള്‍ ഹെന്റി കൗന്‍ഡിയില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ പിന്നെ അവിടെ നിന്നും അങ്ങനെ പോകാന്‍ പറ്റില്ല എന്നും എങ്ങനെ ആയാലും കസ്റ്റഡിയില്‍ ആയിരിക്കും എന്ന് ശെരീഫ് റെജിനാള്‍ഡ് സ്‌കാന്‍ഡ്രെറ്റ് ഫേസ്ബുക് പോസ്റ്റില്‍ സൂചിപ്പിച്ചു.
ജയിലില്‍ നിന്നും രക്ഷപ്പെട്ട് ഒരു ബന്ധുവിന്റെ വീട്ടില്‍ ചെന്ന് മുര്‍ഫി തന്റെ ജന്മദിനം ആഘോഷിക്കുകയാണ് എന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിക്കുകയായിരുന്നു. അങ്ങനെ ശനിയാഴ്ച വൈകുന്നേരം അവിടെ എത്തിയ പൊലീസ് മുര്‍ഫിയെ കയ്യോടെ പിടികൂടുകയായിരുന്നു.
കവര്‍ച നടത്തിയതിന് ബ്രിഡ്ജ്പോര്‍ടിലെ കണക്റ്റികട് ഡിപാര്‍ട്മെന്റ് ഓഫ് കറക്ഷന്‍സ് ഹാഫ്വേ ഹൗസില്‍ നാല് വര്‍ഷത്തെ തടവ് അനുഭവിക്കുകയായിരുന്നു മുര്‍ഫി. ആ സമയത്താണ് അയാള്‍ അവിടെ നിന്നും രക്ഷപ്പെടുന്നത്. എന്തായാലും മുര്‍ഫിയെ ഹെന്റി കൗന്‍ഡി ജയിലില്‍ എത്തിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.