Wild Elephant | ഗോഡൗണില്‍ കടന്ന് 400 കിലോ അരി കട്ടുതിന്നുതീര്‍ത്ത് കാട്ടാന! വൈറലായി വീഡിയോ
Feb 23, 2023, 10:23 IST
ബെംഗ്‌ളൂറു: (www.kvartha.com) ഗോഡൗണില്‍ കടന്ന് 400 കിലോ അരി കട്ടുതിന്നുതീര്‍ത്ത് കാട്ടാന. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ അനുഗട്ട ഗ്രാമത്തിലെ അഗ്രികള്‍ചര്‍ പ്രൊഡ്യൂസ് കോ-ഓപറേറ്റീവ് സൊസൈറ്റിയിലാണ് രസകരമായ സംഭവം അരങ്ങേറിയത്. അരി നിറച്ച് വച്ചിരിക്കുന്ന പല ചാക്കുകളും കാലിയായി കിടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ സിസിടിവി പരിശോധിച്ചതോടെയാണ് മോഷ്ടാവിനെ പിടികിട്ടിയത്.
ഗ്രാമത്തിലുള്ളവര്‍ക്ക് വിതരണം ചെയ്യുന്നതിന് വേണ്ടി തൊട്ട് മുമ്പത്തെ ദിവസം എത്തിച്ചതായിരുന്നു ആ അരിച്ചാക്കുകള്‍. കാണാതായ അരി എവിടെ പോയെന്ന് അന്വേഷിക്കുന്നതിന് വേണ്ടി ഉടനെ തന്നെ ജീവനക്കാര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. ഭക്ഷണം അന്വേഷിച്ചെത്തിയ ആന ഗോഡൗണിന്റെ മുന്നിലെയും പിറകിലെയും വാതില്‍ തകര്‍ത്തു. പിന്നീട് അരിച്ചാക്കുകള്‍ എടുത്ത് കൊണ്ടുപോയി അതിലുള്ള അരി തിന്ന് തീര്‍ക്കുകയായിരുന്നു.
രാവിലെ 4.15 മണിക്കാണ് കൂടിയാണ് ആന വന്ന് അരി തിന്നിട്ട് പോയത് എന്നാണ് ദൃശ്യങ്ങളില്‍നിന്ന് മനസിലാവുന്നത്. ചാക്കിലുണ്ടായിരുന്ന ഏകദേശം നാല് ക്വിന്റല്‍ അരിയാണ് ആന തിന്ന് തീര്‍ത്ത് സ്ഥലം വിട്ടത് എന്നാണ് ഇവിടുത്തെ ജീവനക്കാര്‍ പറയുന്നത്.
സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രാദേശിക അധികാരികളെയും ഫോറസ്റ്റ് അധികൃതരേയും വിവരം അറിയിച്ചു. അധികൃതര്‍ സ്ഥലത്തെത്തുകയും ഗോഡൗണ്‍ പരിശോധിക്കുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
CCTV में सहकारी समिति के गोदाम का शटर तोड़कर चावल खाते दिखा जंगली हाथी | Unseen India pic.twitter.com/LArNKjvlpK
— UnSeen India (@USIndia_) February 21, 2023
Keywords: News,National,India,Bangalore,Elephant,Wild Elephants,Humor,Video,CCTV,Social-Media, Elephant eats 4 quintals of rice from godown in K'taka, video out
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.