മദ്യലഹരിയില്‍ നടുറോഡില്‍ കാര്‍ നിര്‍ത്തി പോലീസുകാരന്റെ നൃത്തം; വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടവരെ ഉന്നത പോലീസുകാരനെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗുരുഗ്രാം: (www.kvartha.com 31.07.2018) മദ്യ ലഹരിയില്‍ നടുറോഡില്‍ കാര്‍ നിര്‍ത്തി പോലീസുകാരന്റെ നൃത്തം. ഹരിയാനയിലെ ഗുരുഗ്രാമില്‍ ഷീട്‌ല മാതാ റോഡില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഹരിയാന പോലീസിന്റെ ക്രൈം യൂണിറ്റിലെ ഇന്‍സ്‌പെക്ടറായ തരുണ്‍ ദാഹിയയാണ് കഥയിലെ ഹീറോ. തന്റെ പുതിയ ഫോര്‍ച്യൂണര്‍ കാര്‍ നടുറോഡില്‍ പാര്‍ക്ക് ചെയ്ത് നൃത്തം ചെയ്തതോടെ അരമണിക്കൂറോളമാണ് ഗതാഗത തടസമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറാലായിട്ടുണ്ട്.

റോഡ് ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഇയാള്‍ നൃത്തം തുടരുകയായിരുന്നു.

  മദ്യലഹരിയില്‍ നടുറോഡില്‍ കാര്‍ നിര്‍ത്തി പോലീസുകാരന്റെ നൃത്തം; വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടവരെ ഉന്നത പോലീസുകാരനെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി

ഇതോടെ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഗുരുഗ്രാം പോലീസ് സ്ഥലത്തെത്തി വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും അവരോടും ഇയാള്‍ തട്ടിക്കയറി. തുടര്‍ന്ന് സഹികെട്ട പോലീസ് ഇയാളെയും വാഹനത്തിലുണ്ടായിരുന്ന സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cop dances 'drunk' on road in Gurugram; police file only DDR, Video, Humor, Natives, Complaint, Social Network, Police, Custody, Car, Vehicles, Dance, Threatened, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia