മാമ്പഴത്തില്‍ ഒളിച്ചിരിക്കുന്ന തത്തയെ കണ്ടെത്താന്‍ കഴിയുമോ? നെറ്റിസൻസിനെ വട്ടം കറക്കി ഒരു വൈറൽ ചിത്രം!

 


ന്യൂഡെല്‍ഹി: (www.kvartha.com 10.04.2022) ഇന്റര്‍നെറ്റ് ഉപയോക്താക്കളെ വലയ്ക്കുന്ന ഒരു വൈറല്‍ ചിത്രം (Viral Optical Illusion) പ്രചരിക്കുന്നു. പസിലില്‍ ഒളിഞ്ഞിരിക്കുന്ന തത്തയെ കണ്ടെത്താനായില്ലെന്നും ഏറെ നേരം മൊബൈല്‍ സ്‌ക്രീനുകളിലും മറ്റും നോക്കിയിരിക്കുകയാണെന്നും നിരവധി നെറ്റിസണ്‍സ് പറഞ്ഞു. തത്തയെ കണ്ടെത്താന്‍ അതിയായ ആഗ്രഹമുണ്ടെന്ന് പലരും അഭിപ്രായം പങ്കുവെച്ചു.

മാമ്പഴത്തില്‍ ഒളിച്ചിരിക്കുന്ന തത്തയെ കണ്ടെത്താന്‍ കഴിയുമോ? നെറ്റിസൻസിനെ വട്ടം കറക്കി ഒരു വൈറൽ ചിത്രം!


വൈറലായിക്കൊണ്ടിരിക്കുന്ന ഈ ഒപ്റ്റികൽ ഇല്യൂഷന്‍ കാണിക്കുന്നത് ചുവപ്പും പച്ചയും നിറങ്ങളിലുള്ള ഒരു വലിയ മാമ്പഴ കൂമ്പാരമാണ്. എല്ലാ മാമ്പഴങ്ങള്‍ക്കും നടുവിലെവിടെയോ ഒരു തത്ത മറഞ്ഞിരിക്കുന്നു. തത്തയ്ക്ക് മാമ്പഴങ്ങളുടെ നിറമായതിനാല്‍ കണ്ടുപിടിക്കാന്‍ പ്രയാസമാണ്. എല്ലാ മാമ്പഴങ്ങളുടെയും മുകളിലുള്ള ഇലകളില്‍ കറുത്ത പാടുള്ളതിനാല്‍ തത്തയുടെ കണ്ണും മറഞ്ഞിരിക്കുന്നു. മാമ്പഴങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കാന്‍ മാത്രമുള്ള വലുപ്പമേ തത്തയ്ക്കുള്ളൂ എന്നതാണ് ഏവരെയും കുഴയ്ക്കുന്നത്.

Follow KVARTHA on Google news

മുകളിലുള്ള ചിത്രത്തില്‍ നിങ്ങള്‍ക്ക് തത്തയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍, ഇനിപ്പറയുന്ന ചിത്രം ഉത്തരം വെളിപ്പെടുത്തുന്നു. ഫോടോയുടെ മുകളില്‍ ഇടത് മൂലയില്‍ വട്ടമിട്ടിരിക്കുന്നിടത്ത് തത്തയെ കാണാം.

മാമ്പഴത്തില്‍ ഒളിച്ചിരിക്കുന്ന തത്തയെ കണ്ടെത്താന്‍ കഴിയുമോ? നെറ്റിസൻസിനെ വട്ടം കറക്കി ഒരു വൈറൽ ചിത്രം!

Keywords:  News, Top-Headlines, Viral, Photo, Internet, Social Media, Mango, Fruit, Parrot, Can You Spot The Parrot Hiding in Mangoes in This Viral Optical Illusion?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia