മാതൃദിനത്തില്‍ ആശുപത്രിയില്‍ കഴിയുന്ന അമ്മയെ കാണണമെന്ന് വാശി പിടിച്ച് 12കാരന്‍; പറ്റില്ലെന്നും ലോക് ഡൗണ്‍ ആണെന്നും പറഞ്ഞ് ഒഴിയാന്‍ നോക്കിയപ്പോള്‍ പിതാവിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി; പിന്നീട് സംഭവിച്ചത്!
May 12, 2020, 13:58 IST
കൊരട്ടി (തൃശൂര്‍): (www.kvartha.com 12.05.2020) മാതൃദിനത്തില്‍ ആശുപത്രിയില്‍ കഴിയുന്ന അമ്മയെ കാണണമെന്ന് വാശി പിടിച്ച് 12കാരന്‍ മകന്‍. പറ്റില്ലെന്നും ലോക് ഡൗണ്‍ ആണെന്നും പറഞ്ഞ് ഒഴിയാന്‍ നോക്കിയപ്പോള്‍ പിതാവിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി സാഹസികയാത്ര. തൃശൂരില്‍ നിന്നു കൊച്ചിയിലെ ആശുപത്രിയിലേക്കാണ് അച്ഛനെ കത്തിമുനയിലാക്കിയുള്ള മകന്റെ ബൈക്ക് യാത്ര.
എന്നാല്‍ ജില്ലാ അതിര്‍ത്തിയായ പൊങ്ങത്ത് എത്തിയപ്പോള്‍ ഇരുവരും വാഹന പരിശോധനയില്‍ കുടുങ്ങി. സംശയം തോന്നിയ പൊലീസ് ഇരുവരേയും കൈയ്യോടെ പിടികൂടി പരിശോധിച്ചപ്പോള്‍ മകന്റെ പോക്കറ്റില്‍ കത്തി കണ്ടെത്തി. അച്ഛനാണു ബൈക്ക് ഓടിച്ചിരുന്നത്. വിയര്‍പ്പില്‍ കുളിച്ച് ഭയചകിതനായിരിക്കുന്ന അച്ഛനോടു സിഐ ബികെ അരുണ്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അപ്പോഴാണ് കത്തിമുനയിലെ യാത്രയുടെ വിവരം പുറത്തായത്. ഇരുവരെയും പൊലീസ് ഉടന്‍തന്നെ വാഹനത്തില്‍ സ്റ്റേഷനിലെത്തിച്ചു.
സംഭവത്തെക്കുറിച്ചു പിതാവ് പൊലീസിനോടു പറഞ്ഞതിങ്ങനെ:
അമ്മയോടു മകനു വളരെ സ്‌നേഹമാണ്. അമ്മയുണ്ടാക്കുന്ന ബര്‍ഗറാണ് മകന്റെ ഇഷ്ടഭക്ഷണം. അമ്മ അസുഖംമൂലം കൊച്ചിയിലെ ആശുപത്രിയിലായതോടെ മകന്‍ വിഷമത്തിലായി. അമ്മയുണ്ടാക്കുന്ന ബര്‍ഗര്‍ ആവശ്യപ്പെട്ടു കുട്ടി വാശിപിടിച്ചു തുടങ്ങി. മാതൃദിനത്തില്‍ അമ്മയെ ആശുപത്രിയില്‍ പോയി കാണണമെന്നും ബര്‍ഗര്‍ വേണമെന്നും കുട്ടി വാശിപിടിച്ചു.
ലോക്ഡൗണ്‍ ആയതിനാല്‍ യാത്രചെയ്യാന്‍ പാടില്ലെന്ന് അച്ഛന്‍ പറഞ്ഞെങ്കിലും കുട്ടി അടങ്ങിയില്ല. അടുക്കളയില്‍ നിന്നു കത്തിയെടുത്തു ഭീഷണി തുടങ്ങിയപ്പോള്‍ അച്ഛന്‍ ബൈക്കില്‍ കൊണ്ടുപോകാമെന്നു സമ്മതിച്ചു. മാതൃദിനത്തില്‍ സമൂഹമാധ്യമങ്ങളില്‍ സഹപാഠികള്‍ അമ്മയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ തുടങ്ങിയതോടെ അമ്മയെ കാണാനുള്ള ആഗ്രഹം മുറുകി.
വിവരങ്ങളെല്ലാം കേട്ടപ്പോള്‍ സിഐയും സംഘവും കുട്ടിയോട് ഏറെനേരം സംസാരിച്ചു കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. എറൗണ്ട് ദി വേള്‍ഡ് ഇന്‍ 80 ഡേയ്സ്, റോബിന്‍സണ്‍ ക്രൂസോ തുടങ്ങിയ പുസ്തകങ്ങള്‍ വായിച്ചു സാരാംശം എഴുതി സ്റ്റേഷനിലെത്തിച്ചു നല്‍കിയാല്‍ ബര്‍ഗര്‍ വാങ്ങിത്തരാമെന്ന് ഉറപ്പും നല്‍കി. കുട്ടിയെ പിതാവിനൊപ്പം വീട്ടിലേക്കയച്ചു. പുസ്തകങ്ങളും വാങ്ങിയാണ് കുട്ടിയും അച്ഛനും മടങ്ങിയത്.
Keywords: Boy threatens father to take him to see his mother, Thrissur, News, Local-News, Father, Son, Threatened, Humor, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.