14 കോടി വിലമതിക്കുന്ന 'കൂറ്റന്‍ പോത്ത്'; 1300 കിലോ തൂക്കം, ആറര വയസ് പ്രായം, ഒരു മാസത്തെ ഭക്ഷണത്തിന് ചെലവ് ഒന്നര ലക്ഷം രൂപ
                                                 Nov 6, 2019, 20:45 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ജയ്പൂര്‍: (www.kvartha.com 06.11.2019) 14 കോടി രൂപ വിലമതിക്കുന്ന 'കൂറ്റന്‍ പോത്ത്' ശ്രദ്ധാകേന്ദ്രമാകുന്നു. 1,300 കിലോ ഗ്രാം തൂക്കമുള്ള ആറര വയസ് പ്രായമുള്ള പോത്തിന് ഒരു മാസത്തെ ഭക്ഷണത്തിനുള്ള ചെലവ് ഒന്നര ലക്ഷം രൂപയാണ്. രാജസ്ഥാനില്‍ നടക്കുന്ന പുഷ്‌കര്‍ മേളയിലാണ് പോത്തിനെ അവതരിപ്പിച്ചിരിക്കുന്നത്. 
 
വര്‍ഷം തോറും നടക്കുന്ന ഈ മേളയില്‍ ഇത് രണ്ടാം തവണയാണ് മുറ ഇനത്തില്‍പ്പെട്ട ഈ പോത്തിനെ അവതരിപ്പിക്കുന്നത്. ഭീമന്‍ തുക വില പറഞ്ഞിട്ടും പോത്തിനെ വില്‍ക്കാന്‍ ഉടമസ്ഥര്‍ തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോധ്പുര്‍ സ്വദേശിയായ ജവഹര്‍ ലാല്‍ ജാന്‍ഗിഡാണ് ഭീമ എന്നുപേരുള്ള ഈ പോത്തിന്റെ ഉടമ.
 
മേളയുടെ ആദ്യദിനം മുതല്‍ തന്നെ ഭീമയെ കാണാന്‍ നിരവധിയാളുകളാണ് എത്തുന്നത്. ഓരോ ദിവസവും തിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഭീമയെ വില്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ഉടമ പറഞ്ഞു.
 
ഒരു കിലോ നെയ്യ്, അരക്കിലോ വെണ്ണ, 200 ഗ്രാം തേന്‍, 25 ലിറ്റര്‍ പാല്‍, കശുവണ്ടിപ്പരിപ്പും ആല്‍മണ്ടും ഓരോ കിലോ വീതം എന്നിങ്ങനെയാണ് ഭീമയ്ക്ക് ഒരു ദിവസം നല്‍കുന്നതെന്ന് ജവഹറിന്റെ മകന്‍ അരവിന്ദ് വ്യക്തമാക്കി. ഭീമയുടെ ഭക്ഷണത്തിനും മറ്റാവശ്യങ്ങള്‍ക്കും വേണ്ടി പ്രതിമാസം ഒന്നര ലക്ഷം രൂപയാണ് ചിലവഴിക്കുന്നതെന്ന് ജവഹറും കുടുംബവും പറഞ്ഞു.
 
Keywords: Rajasthan, News, Jaipur, National, Animals, Bheem, the buffalo who's worth ₹14 crore grabs the spotlight at this cattle festival
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.