Thief Nabbed | ഏറെ നേരം കാത്തുനിന്നിട്ടും വാഹനം കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ് സര്‍കാര്‍ ബസ് മോഷ്ടിച്ച് വീട്ടിലേക്ക് മുങ്ങി; കള്ളനെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊക്കിയെടുത്ത് പൊലീസ്
Aug 10, 2022, 16:08 IST
ADVERTISEMENT
അമരാവതി: (www.kvartha.com) ഏറെ നേരം കാത്തുനിന്നിട്ടും വാഹനം കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ് സര്‍കാര്‍ ബസ് മോഷ്ടിച്ച് വീട്ടിലേക്ക് മുങ്ങിയ കള്ളനെ മണിക്കൂറുകള്‍ക്കുള്ളില്‍ കയ്യോടെ പൊക്കി പൊലീസ്. രാവിലെ ജോലിയ്ക്കായി ഡ്രൈവര്‍ എത്തിയപ്പോള്‍ ബസ് കാണാനില്ലായിരുന്നു. തുടര്‍ന്ന് ഇയാള്‍ വിവരം ഡിപോ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
ജീവനക്കാര്‍ തെരച്ചില്‍ നടത്തിയെങ്കിലും ബസ് കണ്ടെത്താനാവാത്തതിനാല്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ നീണ്ട തിരച്ചിലുകള്‍ക്ക് ശേഷം കന്‍ഡീസ ഗ്രാമത്തില്‍ ബസ് കണ്ടെത്തി.
ആന്ധ്രാപ്രദേശിലെ വിജയനഗരം സ്വദേശിയാണ് പാലക്കൊണ്ട ഡിപോയിലെ ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്റെ ബസ് മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. വീട്ടിലേക്ക് പോകാനായി ഏറെ നേരം കാത്തുനിന്നിട്ടും ബസ് കിട്ടാത്തതിനെ തുടര്‍ന്നാണ് സര്‍കാര്‍ ബസ് മോഷ്ടിച്ചതെന്ന് യുവാവ് മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
ബസ് മോഷ്ടിച്ച് തന്റെ ഗ്രാമമായ കന്‍ഡീസയിലേക്ക് പോയ ഇയാളെ ജീവനക്കാരും പൊലീസും മണിക്കൂറുകള്‍ തെരച്ചില്‍ നടത്തിയാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിനിടെ താനാണ് ബസ് മോഷ്ടിച്ചതെന്നും മദ്യലഹരിയിലായിരുന്നു താനെന്നും ഇയാള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

