കുപ്പത്തൊട്ടിയിലെ മാണിക്യം ! 835 രൂപക്ക് ചന്തയിൽ നിന്നും വാങ്ങിയ മോതിരത്തിന്റെ വിലയറിയാതെ യുവതി വിരലിലണിഞ്ഞത് വർഷങ്ങൾ, ഒരു സാധരണ ഫാൻസി മോതിരമെന്ന് കരുതിയ സ്ത്രീ ജ്വല്ലറിക്കാരന്റെ നിർദ്ദേശ പ്രകാരം വില അന്വേഷിച്ചപ്പോൾ ഞെട്ടി, ലേലത്തിൽ കിട്ടിയത് കോടികൾ

 


ലണ്ടൻ: (www.kvartha.com 08.06.2017) കുപ്പത്തൊട്ടിയിലെ മാണിക്യമെന്ന് കേൾക്കാറുണ്ടെങ്കിലും അങ്ങനെ ഒരു മാണിക്യമുണ്ടാകുമോ എന്ന സംശയം പലരിലുമുണ്ടാകും. എന്നാൽ കുപ്പത്തൊട്ടിയിലും ചപ്പ് ചവറിലുമൊക്കെ മാണിക്യമുണ്ടെന്ന് തെളിയിക്കുന്ന ഒരു വാർത്തയാണ് ലണ്ടനിൽ നിന്നും പുറത്ത് വന്നിരിക്കുന്നത്.

10 പൗണ്ടിന് (ഏകദേശം 835 രൂപക്ക്) കാർ ബൂട്ട് സെയിലിൽ (വിൽപനക്കായി ഒത്തു ചേരുന്ന സ്ഥലം) നിന്നും 30 വർഷങ്ങൾക്ക് മുമ്പ് വാങ്ങിയ മോതിരം ലേലത്തിൽ വിറ്റത് 656,750 പൗണ്ടിന് (ഏകദേശം അഞ്ചര കോടി രൂപ). ലണ്ടനിലാണ് സംഭവം. ഇതുപയോഗിച്ചിരുന്ന സ്ത്രീക്ക് ഇതിന്റെ യഥാർത്ഥ വില അറിയില്ലായിരുന്നു എന്നതാണ് കൗതുകം.

മോതിരം വാങ്ങിയത് മുതൽ വീട്ട് ജോലി എടുക്കുമ്പോഴും വൃത്തിയാകുമ്പോഴും കാർ കഴുകുമ്പോഴും എന്നു വേണ്ട എല്ലാ ജോലികളും ഇത് ധരിച്ചായിരുന്നു ചെയ്തിരുന്നത്. അത്ര വിലയെ യുവതി ഇതിന് കൊടുത്തിരുന്നുള്ളൂ.

ഒരു ജ്വല്ലറി ജീവനക്കാരൻ ഈയടുത്ത് പറഞ്ഞതനുസരിച്ചാണ് സ്ത്രീ ഇതിന്റെ വിലയറിയാൻ തീരുമാനിച്ചത്. തുടർന്ന് ലണ്ടനിലെ ജ്വല്ലറി, ആർട്ട് ഗ്രൂപ്പായ സോതിബിസിനെ സമീപിക്കുകയായിരുന്നു.

സോതിബിസ്, ദി ഗോമോളജികൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക (ജി ഐ എ) യുമായി ബന്ധപ്പെട്ടപ്പോൾ മൂന്നര ലക്ഷം പൗണ്ട് (ഏകദേശം രണ്ട് കോടി 90 ലക്ഷം രൂപ ) വിലയുണ്ടെന്ന് കണ്ടെത്തി. പിന്നീട് ഇത് ലേലത്തിൽ വെച്ചതോടെ ജി ഐ എ പറഞ്ഞ വിലയേക്കാൾ കൂടുതൽ മോതിരത്തിന് ലഭിക്കുകയായിരുന്നു.

 കുപ്പത്തൊട്ടിയിലെ മാണിക്യം ! 835 രൂപക്ക് ചന്തയിൽ നിന്നും വാങ്ങിയ മോതിരത്തിന്റെ വിലയറിയാതെ യുവതി വിരലിലണിഞ്ഞത് വർഷങ്ങൾ, ഒരു സാധരണ ഫാൻസി മോതിരമെന്ന് കരുതിയ സ്ത്രീ ജ്വല്ലറിക്കാരന്റെ നിർദ്ദേശ പ്രകാരം വില അന്വേഷിച്ചപ്പോൾ ഞെട്ടി, ലേലത്തിൽ കിട്ടിയത് കോടികൾ

ഒരു കുഷ്യൻ കട്ട് ഡയമണ്ട് ഫീച്ചർ ചെയ്യുന്ന അസാധാരണ രത്നമായ ഇതിനെ ടെന്നർ വിഭാഗത്തിൽ പെട്ട രത്നമാണെന്നാണ് പറയുന്നത്. ഈ രത്നത്തിന്റെ യഥാർത്ഥ ചരിത്ര്യം വ്യക്തമല്ലെങ്കിലും 1800 കാലഘത്തിലുള്ളവയാണിതെന്ന് വിദഗ്ധർ പറയുന്നു.

ജൂലൈ ഏഴിനാണ് ഇത്രയും വലിയ തുകക്ക് മോതിരം ലേലത്തിൽ വിറ്റ് പോയത്. ഇത് വാങ്ങിയതാരാണെന്നോ ഇത് ആദ്യമായി ലഭിച്ച സ്ത്രീ ഏതാണെന്നോ ഉള്ള
 വിവരം അധികൃതർ പുറത്ത് വിട്ടിട്ടില്ല.

Image Credit: Sotheby's

Summary: Thirty years ago, a woman in Isleworth, west London, bought an 'exceptionally sized' ring she assumed was costume jewellery for £10 ($13) at a car boot sale. Now, after decades of wearing the ring daily, she's about to get
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia