Eloped | പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ 35 വര്‍ഷത്തിനുശേഷം വീണ്ടും കണ്ടുമുട്ടി; '50 വയസ് പിന്നിട്ട കമിതാക്കള്‍ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി'
Mar 12, 2023, 13:13 IST
തൊടുപുഴ: (www.kvartha.com) പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ കണ്ടുമുട്ടിയ വയോധിക കമിതാക്കള്‍ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടിയതായി പരാതി. വീട്ടമ്മയെ കാണാനില്ലെന്ന് ഭര്‍ത്താവ് കരിമണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവിനെ കാണാനില്ലെന്ന് ഗൃഹനാഥന്റെ ഭാര്യ മൂവാറ്റുപുഴ പൊലീസിലും പരാതി നല്‍കി.
പൊലീസ് പറയുന്നത്: എറണാകുളം മൂവാറ്റുപുഴയില്‍ നടന്ന 1987 ബാച് 10-ാം ക്ലാസുകാരുടെ സംഗമത്തിലാണ് 50 വയസ് പിന്നിട്ട ഇടുക്കി കരിമണ്ണൂര്‍ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയും 35 വര്‍ഷത്തിനുശേഷം വീണ്ടും കണ്ടുമുട്ടിയത്.
മൂന്നാഴ്ചത്തെ കൂടിയാലോചനയ്ക്കുശേഷം ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ ഇയാള്‍ക്കൊപ്പം പോയി. മൂവാറ്റുപുഴ സ്വദേശിക്കും ഭാര്യയും കുട്ടികളുമുണ്ട്. സൈബര്‍ സെലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇരുവരും തിരുവനന്തപുരം, പാലക്കാട്, വേളാങ്കണ്ണി എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചു.
തുടര്‍ന്ന് മൂവാറ്റുപുഴ പൊലീസ് ഇവരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. ശനിയാഴ്ച ഇവര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി. രണ്ടുപേരെയും കാണാതായത് സംബന്ധിച്ച് അതത് പൊലീസ് സ്റ്റേഷനുകളില്‍ കേസ് രെജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
Keywords: News, Kerala, Idukki, Love, Eloped, Police, Case, Complaint, Humor, Local-News, 50 Year Old Lovers Eloped After Met in Reunion
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.