Pinarayi Vijayan | പിണറായിയെ എങ്ങനെ ജയിലിൽ അടയ്ക്കും? അതാണ് കേരളത്തിന് മോദിയുടെ ഗ്യാരണ്ടി!

 

/ സോണി കല്ലറയ്ക്കൽ

(KVARTHA) 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, എം കെ സ്റ്റാലിൻ, മമത ബാനർജി എന്നിവരടക്കമുള്ളവരെ ജയിലിലടയ്ക്കും എന്നാണ് കേജ്‌‌രിവാൾ പറയുന്നത്. ഇതിൽ വല്ല സത്യമുണ്ടോ? മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ കാര്യം എന്തുമാകട്ടെ. ഓരോ സംസ്ഥാനങ്ങളിലെയും രാഷ്ട്രീയം വ്യത്യസ്തമാകം. എന്നാൽ കേരളത്തിലേയ്ക്ക് തിരിഞ്ഞു നോക്കിയാൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ജയിലിൽ അടയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് 2024 വരെ കാത്തിരിക്കണമായിരുന്നോ. മുമ്പേ അറസ്റ്റ് ചെയ്യാമായിരുന്നില്ലെ.
 
Pinarayi Vijayan | പിണറായിയെ എങ്ങനെ ജയിലിൽ അടയ്ക്കും? അതാണ് കേരളത്തിന് മോദിയുടെ ഗ്യാരണ്ടി!

ഒന്നുകിൽ മനസിലാക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനിൽ മറ്റുള്ളവർ ആരോപിക്കുന്നത് പോലെയുള്ള കുറ്റം ചെയ്തിട്ടില്ല എന്നാണ്. അല്ലെങ്കിൽ മോദിയും പിണറായി തമ്മിലുള്ള ഡീൽ ആണ് മുഖ്യമന്ത്രിയെ നിർഭയം നടത്തുന്നതെന്നാണ്. പലകാര്യങ്ങളിലും പ്രധാനമന്ത്രിയെ അനുകരിക്കാനാണ് നമ്മുടെ മുഖ്യമന്ത്രി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മോദി ചെയ്യുന്നതുപോലെ മുഖ്യമന്ത്രിയും മാധ്യമങ്ങൾക്ക് പിടികൊടുക്കാൻ താല്പര്യം എടുക്കില്ല. ബി.ജെ.പിയെ മോദി തൻ്റെ കൈപ്പിടിയിൽ ഒതുക്കിയതുപോലെ കേരളത്തിൽ സി.പി.എം എന്ന പ്രസ്ഥാനം മുഖ്യമന്ത്രി പിണറായി വിജയനിൽ കേന്ദ്രീകൃതമാകുന്നതാണ് കാണുന്നത്. മുഖ്യമന്ത്രി ചിന്തിക്കുന്നത് പോലെ പാർട്ടി സംവിധാനങ്ങൾ ചലിക്കുന്നു എന്ന് വേണമെങ്കിൽ പറയാം.

ഒപ്പം മോദി ലോകം ചുറ്റി സഞ്ചരിക്കുന്നതുപോലെ മുഖ്യമന്ത്രിയും കുടുംബവും ഇവിടുത്തെ സാമ്പത്തിക ബുദ്ധിമുട്ടൊന്നും വകവെയ്ക്കാതെ ലോകം ചുറ്റി സഞ്ചരിച്ചുകൊണ്ടുമിരിക്കുന്നു. ശരിക്കും പിണറായി വിജയനും മോദിയും ഒരേ തൂവൽ പക്ഷികളെപ്പോലെയാണ്. പിണറായി വിജയനെപ്പറ്റി പറയുന്ന ഒരു പരാമർശം കേരളത്തിലെ 'മുണ്ട് ഉടുത്ത മോദി' എന്നാണ്. കേരളത്തിൽ ഉള്ളവർക്ക് അറിയാം ഇവിടെ നടക്കുന്നത്. പെൻഷൻ പോലും കൊടുക്കാതെ വൻ വിലക്കയറ്റം ഉണ്ടാക്കി, നിത്യചിലവ് 300 രൂപയിൽ നിന്നും 1000 രൂപ ആക്കിയ ഭരണം ആണെന്ന്. കടം കയറി വരുമാനം ആര് മുക്കുന്നു എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അരവിന്ദ് കെജ്രിവാൾ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ എല്ലാവരുടെ പേര് പറഞ്ഞപ്പോൾ പിണറായിയുടെ പേരും പറഞ്ഞു.

കെജ്രിവാൾ അറിഞ്ഞില്ല പിണറായി വിജയൻ മോദിയെ. സഹായിക്കുന്നതിന് വേണ്ടി ഇലക്ഷൻ പ്രചരണത്തിൽ നിന്നും മാറിയെന്ന് മാത്രമല്ല ഇന്ത്യ വിട്ടു പോയെന്നുള്ള കാര്യം. ഇതാണ് അവർ തമ്മിലുള്ള ഡീൽ എന്ന് മനസിലാക്കുക. കേരളത്തിൽ ഇലക്ഷൻ സമയത്ത് ഒരിടത്തു പോലും പിണറായി വിജയൻ മോദിയെ എതിർത്തു പറയുന്നത് കണ്ടില്ല. പകരം, ഇന്ത്യ മുന്നണിയിൽ അംഗമായ കോൺഗ്രസിൻ്റെ സമുന്നത നേതാവ് രാഹുൽ ഗാന്ധിയെ ചീത്ത പറയാൻ മുഖ്യമന്ത്രി ധാരാളം സമയം വിനിയോഗിക്കുന്നതും കണ്ടു. ഈ ഇലക്ഷനിൽ കേരളത്തിൽ എന്തെല്ലാം ഒത്തുതീർപ്പ് ഉണ്ടാക്കിയെന്ന് ആർക്കറിയാം. തൃശൂരിലോ തിരുവനന്തപുരത്തോ ബി.ജെ.പി അക്കൗണ്ട് തുറന്നാൽ മോദി പിണറായി വിജയൻ ഡീലിൻ്റെ നിജസ്ഥിതി അറിയാം.

ഇതൊന്നും കേജ് രിവാളിന് അറിയാൻ പാടില്ലാഞ്ഞിട്ടാണ്. ഇതോടുകൂടി പിണറായി വിജയൻ ഇനി കേരളത്തിൻ്റെ മുഖ്യമന്ത്രിയാകില്ല. പ്രായവും 80 നോട് അടുക്കുന്നു. ശാരീരിക അസ്വസ്ഥതകളും ഉണ്ട്. ഇനി മോദി അല്ല ആര് കേന്ദ്രത്തിൽ അധികാരത്തിൽ വന്നാലും മുഖ്യമന്ത്രിയെ ഒരു ചുക്കും ചെയ്യാൻ ആർക്കും സാധിക്കുകയില്ലെന്ന് മറ്റാരെക്കാളും നന്നായി അറിയാവുന്നത് മുഖ്യമന്ത്രിയ്ക്ക് തന്നെയാണ്. ഇതുവരെ കാത്ത ദൈവവും മോദി തന്നെ ആയിരിക്കും. അതാണ് മോദി കേരളത്തിൽ നൽകിയ ഗ്യാരണ്ടി. കേജ്രിവാൾ ഇത് കേരളത്തിലെ ഇലക്ഷന് മുന്നേ മൊഴിഞ്ഞിരുന്നേൽ ബിജെപിക്ക് ഗുണം ആയേനെ. കുറച്ചെങ്കിലും സീറ്റ് ബി.ജെ.പി നേടിയേനെ.

Pinarayi Vijayan | പിണറായിയെ എങ്ങനെ ജയിലിൽ അടയ്ക്കും? അതാണ് കേരളത്തിന് മോദിയുടെ ഗ്യാരണ്ടി!

Keywords: Pinarayi Vijayan, Politics, Narendra Modi, BJP, Lok Sabha Election, Election, NDA, MK Stalin, Mamata Banerjee, Arvind Kejriwal, CPM, Kerala, Arrest, How can Pinarayi be jailed?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia