Vatteppam | തരംഗമായി 'മന്ദാകിനി'യിലെ 'വട്ടേപ്പം'; ഗാനത്തിനൊപ്പം ചുവടുവെച്ച് നായിക അനാർക്കലി മരിക്കാര്‍; മനം കവർന്ന് വീഡിയോ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) അനാർക്കലി മരിക്കാര്‍, അൽത്താഫ് സലീം എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന 'മന്ദാകിനി'യിലെ ആദ്യത്തെ ഗാനം 'വട്ടേപ്പം' കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ വട്ടേപ്പം ഗാനത്തിനൊപ്പം ചുവടുവെക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിലെ നായിക അനാർക്കലി മരിക്കാര്‍. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ജനപ്രിയ നൃത്ത പരിപാടിയായ ഡി 3 ഫെയിമും പ്രമുഖ ഡാൻസറുമായ നാസിഫ് അപ്പുവിനൊപ്പമാണ് അനാർക്കലി മനോഹരമായി നൃത്തം ചെയ്യുന്നത്.

Vatteppam | തരംഗമായി 'മന്ദാകിനി'യിലെ 'വട്ടേപ്പം'; ഗാനത്തിനൊപ്പം ചുവടുവെച്ച് നായിക അനാർക്കലി മരിക്കാര്‍; മനം കവർന്ന് വീഡിയോ

'വട്ടേപ്പം' പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കാനും തങ്ങളെ ടാഗ് ചെയ്യാനും താരം അഭ്യർഥിച്ചിട്ടുണ്ട്. 'ആവേശ'ത്തിലെ ഹിറ്റ് ഗാനമായ 'ഇല്ലുമിനാറ്റി'ക്ക് ശേഷം റാപ്പറായ ഡബ്‌സീ ആലപിക്കുന്ന 'വട്ടേപ്പം' ഇതിനോടകം ആസ്വാദകരുടെ മനം കവർന്നിട്ടുണ്ട്. ബിബിൻ അശോക് സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയിലെ പാട്ടുകളുടെ വരികൾ എഴുതിയത് വൈശാഖ് സുഗുണനാണ്.
Aster mims 04/11/2022



സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിച്ച്, വിനോദ് ലീല സംവിധാനം, കഥ തിരക്കഥ എന്നിവ നിർവഹിക്കുന്ന മന്ദാകിനി മെയ് 24നാണ് റിലീസ് ചെയ്യുന്നത്. ആരോമൽ എന്ന കഥാപാത്രമായി അൽത്താഫ് വേഷമിടുന്ന ചിത്രത്തിൽ അമ്പിളി എന്ന കഥാപാത്രത്തെയാണ് അനാർക്കലി അവതരിപ്പിക്കുന്നത്. ​അനാർക്കലി മരിക്കാര്‍ പങ്കുവെച്ച വീഡിയോ ചുരുങ്ങിയ സമയത്തിനകം നിരവധി പേരാണ് കണ്ടത്.

Keywords: Movie, Entertainment, Malayalam News, Vatteppam, Song, Anarkali Marikar, Althaf Salim, Mandakini, Heroine Anarkali Marikar steps in with the song 'Vatteppam'.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script