Heavy Rain | ഈ 5 ജില്ലകളില്‍ 15-ാം തീയതി വരെ പരക്കെ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് ഈ അഞ്ച് ജില്ലകളില്‍ 15-ാം തീയതി വരെ പരക്കെ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ജില്ലകളില്‍ ശനിയാഴ്ച മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഒരു ജില്ലയിലും ഉയര്‍ന്ന ചൂടിനുള്ള മുന്നറിയിപ്പില്ല. എല്ലാ ജില്ലകളിലും പകല്‍ താപനില താഴ്ന്നിട്ടുണ്ട്.

Heavy Rain | ഈ 5 ജില്ലകളില്‍ 15-ാം തീയതി വരെ പരക്കെ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
 
ഏറ്റവും ഉയര്‍ന്ന ചൂട് കൊല്ലത്താണ് രേഖപ്പെടുത്തിയത്. അവിടെ 36.5 ഡിഗ്രി സെല്‍ഷ്യസാണ് താപനില. കഴിഞ്ഞ ഏതാനും ആഴ്ചകളായി കടുത്ത ചൂട് അനുഭവപ്പെട്ടിരുന്ന പാലക്കാട്ട് താപനില 33.7 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു.

വരും ദിവസങ്ങളില്‍ കാലാവസ്ഥാ വകുപ്പ് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ള ജില്ലകള്‍

12-05-2024: പത്തനംതിട്ട, ഇടുക്കി, വയനാട്

13-05-2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി

14-05-2024: പത്തനംതിട്ട

15-05-2024: പത്തനംതിട്ട, ഇടുക്കി

Keywords: Heavy rain likely in Kerala; Yellow alert in 5 districts today, Thiruvananthapuram, News, Heavy Rain, Warning, Yellow Alert, IMD, Kerala News, Heat Wave, Pathanamthitta, Kerala. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia