SWISS-TOWER 24/07/2023

Flights Diverted | കനത്ത മഴയും മഞ്ഞും നിമിത്തം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട 4 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

 


ADVERTISEMENT

കരിപ്പൂര്‍: (KVARTHA) കനത്ത മഴയും മൂടല്‍മഞ്ഞും നിമിത്തം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. നാല് വിമാനങ്ങളാണ് ഇതുവരെ വഴിതിരിച്ചുവിട്ടത്. ഈ വിമാനങ്ങള്‍ നെടുമ്പാശ്ശേരി, കണ്ണൂര്‍, കോയമ്പതൂര്‍ എന്നീ വിമാനത്താവളങ്ങളില്‍ ലാന്‍ഡ് ചെയ്യും.

കരിപ്പൂരില്‍നിന്നുള്ള ദോഹ, ബഹ്‌റൈന്‍ വിമാനങ്ങള്‍ ഇതുവരെ പുറപ്പെട്ടിട്ടില്ല. കാലാവസ്ഥ അനുകൂലമായാല്‍ വിമാന സര്‍വീസുകള്‍ പഴയതുപോലെ നടക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Flights Diverted | കനത്ത മഴയും മഞ്ഞും നിമിത്തം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട 4 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

കനത്തമഴയില്‍ കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. നാദാപുരം മേഖലയില്‍ കനത്ത മില്ലലില്‍ വ്യാപകനാശമാണ് റിപോര്‍ട് ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ച (14.05.2024) രാവിലെ മുതല്‍ മലപ്പുറം ജില്ലയിലും കനത്തമഴയാണ്.

കരിപ്പൂരില്‍ ഇറങ്ങേണ്ട എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമനമാണ് മൂടല്‍മഞ്ഞ് കാരണം കൊച്ചിയിലേക്ക് വഴി തിരിച്ച് വിട്ടത്. ഇതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ വളരെയേറെ ബുദ്ധിമുട്ടി.

Keywords: News, Kerala, Kozhikode-News, Malappuram-News, Flight Schedule, Weather, Heavy Rain, Flights, Diverted, Inclement, Weather, Karipur Airport, Doha, Bahrain, Nedumbassery Airport, Kannur Airport, Coimbatore Airport, Heavy Rain: Flights diverted due to inclement weather at Karipur airport.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia