Monsoon | കേരളത്തിൽ കാലവർഷം കനക്കാൻ വൈകുമോ? കാലാവസ്ഥ വകുപ്പ് പറയുന്നത് 

 
heavy rain


ഇൻഡ്യയുടെ വടക്കൻ ഭാഗങ്ങളിൽ ഉഷ്ണതരംഗ സാഹചര്യങ്ങൾ നിലനിൽക്കാൻ സാധ്യതയുണ്ട്. 

തിരുവനന്തപുരം: (KVARTHA) കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചെങ്കിലും ഇപ്പോഴും ശക്തമായിട്ടില്ല. അടുത്ത ആഴ്ചയ്ക്ക് ശേഷം മഴ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ജൂൺ പാതിയോടെ മഴ വീണ്ടും സജീവമാകാനാണ് സാധ്യതയെന്ന് കാലാവസ്ഥ വിദഗ്ധരും പറയുന്നു. കേരളത്തിൽ കാലവർഷം സാധാരണയായി ജൂൺ ഒന്നിന് ആരംഭിക്കുകയും സെപ്റ്റംബർ 30-ന് അവസാനിക്കുകയും ചെയ്യുന്നു. 

ഇടിമിന്നലോടു കൂടിയ മിതമായ മഴ

അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 
മഴ തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച കണ്ണൂർ ജില്ലയിലും ചൊവ്വാഴ്ച തൃശൂർ ജില്ലയിലും ബുധനാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ ജാഗ്രതയാണ്.

കാലാവസ്ഥ വകുപ്പ് പറയുന്നത്

തെക്കുപടിഞ്ഞാറൻ മൺസൂൺ ദക്ഷിണ കർണാടകയിലേക്കും തെക്കൻ ആന്ധ്രാപ്രദേശിലേക്കും ജൂൺ രണ്ടിന് മുന്നേറി. അടുത്ത രണ്ട് ദിവസങ്ങളിൽ മറ്റ് രണ്ട് സംസ്ഥാനങ്ങളിലേക്കും കൂടുതൽ മുന്നേറാൻ സാഹചര്യങ്ങൾ അനുകൂലമാണ്. തിങ്കളാഴ്ച പശ്ചിമ ബംഗാൾ, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര, സിക്കിം, ഗോവ, കർണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ അറിയിപ്പിൽ പറയുന്നു. അതേസമയം ഇൻഡ്യയുടെ വടക്കൻ ഭാഗങ്ങളിൽ ഉഷ്ണതരംഗ സാഹചര്യങ്ങൾ നിലനിൽക്കാൻ സാധ്യതയുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia