Heart Blockage | ഹൃദയത്തിലെ ബ്ലോക്ക് തടയാൻ വേനല്‍ക്കാല ഭക്ഷണങ്ങള്‍
May 20, 2024, 13:26 IST
ന്യൂഡെല്‍ഹി: (KVARTHA) ഹൃദയാരോഗ്യം നിലനിർത്തുന്നതില്‍ ഭക്ഷണങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. നമ്മള്‍ കഴിക്കുന്ന ഓരോ ഭക്ഷണവും, നമ്മുടെ ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് കൂടി ശ്രദ്ധിച്ചു വേണം ആഹാരം കഴിക്കാൻ. വേനല്‍ക്കാലത്തെ ചൂടിനെ അതിജീവിക്കാൻ സഹായിച്ചു കൊണ്ട്, ഹൃദയാരോഗ്യം നിലനിർത്തുന്ന ഏഴു ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഹൃദയപേശികളിലേക്കുള്ള രക്തത്തിൻ്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്നതുമൂലം സാധാരണയായി സംഭവിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണ് ഹൃദയത്തിലുണ്ടാകുന്ന ബ്ലോക്ക്. കൃത്യസമയത്ത് വൈദ്യസഹായം നൽകിയില്ലെങ്കിൽ ഈ അവസ്ഥ മാരകമായേക്കാം.
നമ്മുടെ ഹൃദയത്തിലേക്കുള്ള ശുദ്ധരക്തത്തെ വഹിക്കുന്ന രക്തക്കുഴലുകളാണ് ധമനികള്‍. ഈ ധമനികളില്‍ ഫലകങ്ങള്‍ രൂപപ്പെടുമ്പോഴാണ് രക്തപ്രവാഹത്തിന് തടസം നേരിടുന്നത്. ഫലകത്തിന് ധമനികളെ സങ്കോചിപ്പിക്കാനും അടയ്ക്കാനും കഴിയും. ഇത് ഓക്സിജൻ സമ്പുഷ്ടമായ രക്തം, നമ്മുടെ ഹൃദയത്തിൽ എത്തുന്നത് തടയുന്നു. അതോടൊപ്പം ജീവിതശൈലിയുമായി ബന്ധപ്പെട്ട ഉയർന്ന കൊളസ്ട്രോൾ, വർദ്ധിച്ച രക്തസമ്മർദം, പുകവലി, പ്രമേഹം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം - ഈ ഘടകങ്ങളെല്ലാം ഹൃദയസ്തംഭനത്തിന് കാരണമാകുന്നു.
ഹൃദയാരോഗ്യം നിലനിർത്താൻ ഏഴ് വേനല്‍ക്കാല ഭക്ഷണങ്ങള്‍
ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുന്ന വേനല്‍ക്കാല പഴമാണ് ബ്ലൂബെറി. ഈ ചെറിയ പഴത്തിൽ ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ധമനികളിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. രക്തസമ്മർദം കുറയ്ക്കുന്നതിനും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും അറിയപ്പെടുന്ന ഫ്ലേവനോയിഡുകൾ, പ്രത്യേകിച്ച് ആന്തോസയാനിനുകൾ എന്നിവയും അവയിൽ നിറഞ്ഞിരിക്കുന്നു.
തടസ്സപ്പെട്ട ഹൃദയ ധമനികളിലെ രക്തപ്രവാഹം പൂർവസ്ഥിതിയിലാക്കുന്നതിന് സഹായിക്കുന്ന പഴമാണ്, തണ്ണിമത്തൻ. ഈ പഴത്തിൽ ലൈക്കോപീൻ (ശക്തമായ ആൻ്റിഓക്‌സിഡൻ്റ്), സിട്രൂലിൻ (ഒരു അമിനോ ആസിഡ്) എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും മെച്ചപ്പെട്ട രക്തയോട്ടം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.
ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾക്ക് പേരുകേട്ട പഴങ്ങളിൽ ഒന്നാണ് അവക്കാഡോ. ഈ കൊഴുപ്പുകൾ ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും ധമനികളിലെ തടസ്സങ്ങൾ നീക്കാനും സഹായിക്കും. കൂടാതെ, അവോക്കാഡോകൾ നല്ല അളവിൽ പൊട്ടാസ്യം, ഫൈബർ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുടെ ഉറവിടമാണ്. ഇത് ആരോഗ്യകരമായ ഹൃദയത്തിന് മുതല്‍ക്കൂട്ടാകുന്നു.
ഇഞ്ചി ചായ ഒരു ഹൃദയ-സൗഹൃദ പാനീയമാണ്. ആൻറി ഓക്‌സിഡൻ്റുകളാൽ സമ്പന്നമായ ഇവ, ധമനികൾക്കുള്ളിൽ അടിഞ്ഞുകൂടിയ ശിലാഫലകം നീക്കാൻ സഹായിക്കുന്നു.
< !- START disable copy paste -->

തക്കാളിയില്‍, ധാരാളം ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ അളവ് കുറയ്ക്കാനും, രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇവയ്ക്കു സാധിക്കും.
നട്സുകളിൽ വാൽനട്ട്, ഹൃദയ സംരക്ഷണ ഗുണങ്ങൾക്ക് പേരുകേട്ടതാണ്. അതിൽ അടങ്ങിയിരിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, ഫൈബർ എന്നിവ ഹൃദയാരോഗ്യം വർധിപ്പിക്കുന്നു. വാൽനട്ട് കഴിക്കുന്നത് കൊളസ്ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്തുന്നതിനും വീക്കം കുറയ്ക്കുന്നതിനും രക്തക്കുഴലുകളുടെ മികച്ച പ്രവർത്തനത്തിനും സഹായിക്കും.
നിങ്ങളുടെ അടഞ്ഞുപോയ ഹൃദയ ധമനികളെ വൃത്തിയാക്കാൻ സഹായിക്കുന്ന മറ്റൊരു മികച്ച ആഹാരമാണ്,ചീര കുടുംബത്തില്‍പെട്ട പാലക്. ഇതിലെ ഉയർന്ന അളവിലുള്ള പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ് എന്നിവ ഹൃദയസംരക്ഷണത്തിന് സഹായിക്കുന്നു. പതിവായി പാലക് കഴിക്കുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കാനും ഹൃദയത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനായി, ഭക്ഷണത്തോടൊപ്പം, ആരോഗ്യകരമായ ജീവിതശൈലികളും പിന്തുടരേണ്ടതുണ്ട്. പതിവായി വ്യായാമം ചെയ്യുക, മദ്യപാനം ഒഴിവാക്കുക, സമ്മർദം നിയന്ത്രിക്കുക, കൊളസ്‌ട്രോൾ അളവ് ശ്രദ്ധിക്കുക തുടങ്ങിയവ ഇതിലുള്‍പെടും.

Keywords: News, Malayalam News, Health, Health Tips, Lifestyle, Heart Blockage, 7 Summer superfood, Healthy Heart, Heart Blockage: 7 Summer Superfoods To Unclog Blocked Arteries And Prevent Stroke
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.