Brain Power | കുട്ടികളില്‍ നല്ല ബുദ്ധിയും, ഓർമശക്തിയുമുണ്ടാകാൻ ചെയ്യേണ്ടുന്ന കാര്യങ്ങള്‍

 


ന്യൂഡെൽഹി: (KVARTHA) ഇന്നത്തെ കാലത്ത്, ആരോഗ്യമുള്ള മസ്തിഷ്കം നിലനിർത്തുക എന്നത് ഒരു വലിയ പ്രതിസന്ധി തന്നെയാണ്. നമ്മുടെ ബുദ്ധിശക്തിയും ചിന്താശേഷിയുമൊക്കെ തന്നെ ഒരു പരിധി വരെ ജനിതകപരമായി ലഭിക്കുന്നതാണെങ്കിലും, നമ്മുടെ പ്രയത്നവും ശരിയായ രീതിയിലുള്ള മസ്തിഷ്ക പ്രവർത്തനവും ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കും.
  
Brain Power | കുട്ടികളില്‍ നല്ല ബുദ്ധിയും, ഓർമശക്തിയുമുണ്ടാകാൻ ചെയ്യേണ്ടുന്ന കാര്യങ്ങള്‍

ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിക്കുന്നത്, മാനസിക ശ്രദ്ധ, ഓർമ്മശക്തി, മാനസികശക്തി എന്നിവ വർധിപ്പിക്കും. നിങ്ങളെ പല ജോലികളിലും മികച്ചതുമാക്കും. ആരോഗ്യമുള്ള മനസ്സിന്, ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും നമ്മെ സഹായിക്കാൻ കഴിയും.

ശാരീരിക പ്രവർത്തനങ്ങൾ ന്യൂറോണുകളുടെ വളർച്ച സാധ്യമാക്കുകയും തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുകയും ചെയ്യും. ഇതു വഴി തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുന്നു. നീന്തൽ, ജോഗിംഗ് അല്ലെങ്കിൽ വേഗത്തിലുള്ള നടത്തം പോലുള്ള പ്രവർത്തനങ്ങൾ ഓർമയും വൈജ്ഞാനിക കഴിവുകളും മെച്ചപ്പെടുത്താൻ സഹായിക്കും.

ഒമേഗ -3 ഫാറ്റി ആസിഡുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ തലച്ചോറിൻ്റെ ആരോഗ്യം വർധിപ്പിക്കുന്നവയാണ്. മത്സ്യം, നട്സ്, സരസഫലങ്ങൾ, ഇലക്കറികൾ തുടങ്ങിയ ചില ഭക്ഷണങ്ങൾ ആവശ്യമായ പോഷകങ്ങൾ നൽകുന്നു. അത് വൈജ്ഞാനിക പ്രവർത്തനത്തെ വർധിപ്പിക്കുകയും, പ്രായവുമായി ബന്ധപ്പെട്ടുള്ള ഓർമക്കുറവ് പോലുള്ള പ്രശ്‌നങ്ങളെ അകറ്റുകയും ചെയ്യുന്നു.

ചെസ്സ്, സുഡോകു, പസിലുകൾ തുടങ്ങിയവ കളിക്കുക അല്ലെങ്കിൽ പുതിയ ഭാഷകൾ പഠിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ തലച്ചോറിൻ്റെ പ്രവർത്തനം വേഗത്തിലാക്കും. ഇത്തരം പ്രവർത്തനങ്ങള്‍ വഴി പുതിയ ന്യൂറൽ കണക്ഷനുകൾ സ്ഥാപിക്കപ്പെടുകയും ഓർമശക്തി വർധിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും ആറു മുതൽ എട്ടു മണിക്കൂർ വരെ ഉറങ്ങുന്നത് തലച്ചോറിൻ്റെ പ്രവർത്തനം മികച്ച രീതിയിൽ നിലനിർത്തും.

അഗാധമായ ധ്യാനം, ശ്വസന വ്യായാമങ്ങൾ എന്നിവ ശ്രദ്ധയും വൈകാരിക നിയന്ത്രണവും വർധിപ്പിക്കുന്നതിലൂടെ മാനസിക സമ്മർദം കുറയ്ക്കുകയും തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വായന നാഡീ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും മസ്തിഷ്ക പാതകളെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

തലച്ചോറിൻ്റെ പ്രവർത്തനം ശരിയായി നടക്കുന്നതിന് വെള്ളം അത്യാവശ്യമാണ്. ദിവസവും കുറഞ്ഞത് എട്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

മനുഷ്യ മസ്തിഷ്കത്തിന് മാറ്റങ്ങളോട് പൊരുത്തപ്പെടാൻ അത്ഭുതകരമായ കഴിവ് ഉണ്ട്. ദിവസവും എന്തെങ്കിലുമൊക്കെ പുതിയ കാര്യങ്ങള്‍ പഠിക്കുന്നതും ചെയ്യുന്നതും തലച്ചോറിൻ്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കും. ന്യൂറോപ്ലാസ്റ്റിറ്റി എന്നാണ് ഈ കഴിവ് അറിയപ്പെടുന്നത്.

ഓർമ്മശക്തിയും ബുദ്ധിശക്തിയും വർധിപ്പിക്കുന്നതിന്, സാമൂഹിക ഇടപെടലുകൾ, ജീവിതശൈലി എന്നിവ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ആരോഗ്യകരമായ മനുഷ്യബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനും ഏല്ലായ്പ്പോഴും സന്തോഷത്തോടെയും സംതൃപ്തിയോടെയും ഇരിക്കുന്നതിനും തലച്ചോറിൻ്റെ ആരോഗ്യത്തില്‍ കാര്യമായ പുരോഗതി ഉണ്ടാക്കാന്‍ സാധിക്കും.

Keywords: News, News-Malayalam, Health, National, Healthy Habits That Boost Intelligence and Brainpower.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia