SWISS-TOWER 24/07/2023

ഒ.ഐ.സി.സി റിയാദ് ഘടകം പിളര്‍ന്നു

 


ADVERTISEMENT

ഒ.ഐ.സി.സി റിയാദ് ഘടകം പിളര്‍ന്നു റിയാദ്: കോണ്‍ഗ്രസ് പോഷക സംഘടനയായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) റിയാദ് ഘടകം പിളര്‍ന്നു. നാലു ഗ്രൂപ്പുകളായി പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനകളെ കെപിസിസി നേതൃത്വം ഇടപെട്ട് ഒഐസിസി എന്ന പേരില്‍ എല്ലാ ഗ്രൂപ്പുകള്‍ക്കും പ്രാതിനിധ്യം നല്‍കി ഒറ്റ സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഒഐസിസിയാണ് ഇപ്പോള്‍ പിളര്‍ന്നിരിക്കുന്നത്.

കെ.പി.സി.സി രണ്ടു വര്‍ഷം മുമ്പു പ്രസിഡന്റായി നിയമിച്ച കുഞ്ഞി കുമ്പളയെ സ്ഥാനത്തു നിന്നു പുറത്താക്കിയതായി വിമത വിഭാഗം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംഘടനാ പ്രവര്‍ത്തനം നിര്‍ജ്ജീവമായ സാഹചര്യത്തില്‍ കെ.പി.സി.സി പ്രസിഡണ്ടിന്റെ അനുമതിയോടെ സംഘടനയെ സജീവമാക്കുകയാണ് ലക്ഷ്യമെന്നു  ഒ.ഐ.സി.സി പ്രസിഡണ്ട് നവാസ്ഖാന്‍ പത്തനാപുരം വ്യക്തമാക്കി. കുഞ്ഞി കുമ്പള നേതൃത്വം നല്‍കുന്ന ഗ്രൂപ്പു അംഗത്വ ഫീസിന്റെ വരവു ചിലവു കണക്കു ബോധിപ്പിക്കുന്നില്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു സ്വരൂപിച്ച പത്തു ലക്ഷം രൂപയുടെ കണക്കും അവതരിപ്പിച്ചിട്ടില്ല. പത്തുമാസമായി യോഗം ചേരാത്ത സംഘടന ഏതാനും ഉപജാപസംഘത്തിന്റെ കീഴിലാണെന്നും ആരോപിക്കപ്പെടുന്നു.

കെ.പി.സി.സി രണ്ടു വര്‍ഷം മുമ്പു സമവായത്തിലൂടെ 27 അംഗ താല്‍ക്കാലിക സമിതിയെയാണ് പ്രഖ്യാപിച്ചത്. ഒ.ഐ.സി.സിയുടെ നിയമാവലി പ്രകാരം തിരഞ്ഞെടുപ്പു നടത്തി പുതിയ നേതൃത്വത്തെ കണ്ടെത്താതെ സംഘടനയെ ഏതാനും ചിലരുടെ കൈപ്പിടിയിലാക്കിയിരിക്കുകയാണ്. 17 പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ഉള്‍പ്പെടെ ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളും തങ്ങളോടൊപ്പമാണെന്ന് ഇവര്‍ അവകാശപ്പെട്ടു. സത്താര്‍ കായംകുളം, പീറ്റര്‍ കോതമംഗലം, സിറാജ് പുറക്കാട്, സൈനുല്‍ ആബ്ദീന്‍, സിദ്ധാത്ഥനാശാന്‍, ഫിറോസ് നിലമ്പൂര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: KPCC, OICC, Riyadh, Gulf, Mistake,Malayali , Airport,  Doha, Nedumbassery, Doha, Congress
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia