Arrested | അബുദബി ലുലു ഹൈപർ മാർകറ്റിൽ നിന്ന് ഒന്നരക്കോടി തട്ടി മുങ്ങിയെന്ന കേസിൽ മലയാളി അറസ്റ്റിൽ

 


അബുദബി: (KVARTHA) ഖാലിദിയ മാളിലെ ലുലു ഹൈപർ മാർകറ്റിൽ നിന്ന് ഒന്നരക്കോടി തട്ടിയെടുത്ത് കടന്നുകളഞ്ഞെന്ന കേസിൽ കണ്ണൂർ സ്വദേശി അറസ്റ്റിലായി. വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് നിയാസ് (39) ആണ് പിടിയിലായത്. അബുദബി പൊലീസാണ് ഇയാളെപിടികൂടിയത്.

Arrested | അബുദബി ലുലു ഹൈപർ മാർകറ്റിൽ നിന്ന് ഒന്നരക്കോടി തട്ടി മുങ്ങിയെന്ന കേസിൽ മലയാളി അറസ്റ്റിൽ

ഖാലിദിയ മാളിലെ ലുലു ഹൈപർ മാർകറ്റിൽ കാഷ് ഓഫീസ് ഇൻചാർജ് ആയി ജോലി ചെയ്തു വരികയായിരുന്നു മുഹമ്മദ് നിയാസ്. ലുലു ഗ്രൂപ് അബുദബി പൊലീസിൽ നൽകിയ പരാതിയിലാണ് നടപടി. നിയാസ് കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപിലാണ് ജോലി ചെയ്തുവന്നിരുന്നത്.

കുടുംബ സമേതം അബുദബിയിൽ നിന്നും മുങ്ങിയ ഇയാൾക്കായി വളപട്ടണം പൊലീസ് കണ്ണൂർ നാറാത്തെ വീട്ടിലും നിരീക്ഷണമേർപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് അബുദബിയിൽ നിന്നും അറസ്റ്റു ചെയ്തത്.

Keywords: News, World, Lulu Hypermarket, UAE News, Crime, Abu Dhabi, Case, Arrest, Police, Complaint, Youth arrested for stealing Rs 1.5 crore from Lulu Hypermarket, Shamil.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia