മലപ്പുറം യുവാവ് ഗള്‍ഫില്‍ കെട്ടിതൂങ്ങി ജീവനൊടുക്കി

 


മലപ്പുറം യുവാവ് ഗള്‍ഫില്‍ കെട്ടിതൂങ്ങി ജീവനൊടുക്കി
അല്‍-ഐന്‍: മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ യുവാവ് താമസസ്ഥലത്തിനു സമീപം മരത്തില്‍ കെട്ടിതൂങ്ങി ജീവനൊടുക്കി.

പെരിന്തല്‍മണ്ണ കൂരി ഹൗസിലെ കോയയുടെ മകന്‍ റിയാസ് ബാബു(22)വാണ് ജീവനൊടുക്കിയത്. 10 മാസം മുമ്പാണ് യുവാവ് ഗള്‍ഫിലെത്തിയത്. ഇവിടെ ഒരു വീട്ടുടമയുടെ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. അല്‍-ഐനിലെ സരൂജ് ഏരിയയിലെ താമസസ്ഥലത്തിനു സമീപത്താണ് യുവാവ് മരത്തില്‍ കെട്ടിതൂങ്ങിയത്.

വ്യാഴാഴ്ച രാവിലെയാണ് റിയാസിനെ മരിച്ച നിലയില്‍ കണ്ടത്. റിയാസിന്റെ ജ്യേഷ്ഠനും ഗള്‍ഫില്‍ ഡ്രൈവറായി ജോലി ചെയ്യുന്നുണ്ട്. ഗള്‍ഫില്‍ ജോലിക്കെത്തുന്ന മലയാളി യുവാക്കളില്‍ ആത്മഹത്യാപ്രവണത കൂടിവരുന്നതായി യു.എ.ഇയിലെ ഒരു സന്നദ്ധ സംഘടന നടത്തിയ പഠന റിപ്പോര്‍ട്ടിലുണ്ട്.

സാമ്പത്തിക-തൊഴില്‍ പ്രശ്‌നങ്ങളാണ് മിക്ക ആത്മഹത്യകള്‍ക്കു പിന്നിലെന്നും കണ്ടെത്തിയിട്ടുണ്ട്. മാസങ്ങള്‍ക്കു മുമ്പ് അല്‍-ഐനില്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ ഒരു തൊഴിലുടമയും പ്രശ്‌നങ്ങള്‍ താങ്ങാനാകാതെ ജീവനൊടുക്കിയിരുന്നു. ആത്മഹത്യാപ്രവണതക്കെതിരെ ഗള്‍ഫില്‍ മലയാളിക്കിടയില്‍ പ്രചരണത്തിനും ബോധവല്‍ക്കരണത്തിനും ചില സംഘടനകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്.

Keywords:  Suicide, Youth, Gulf, Al-Queda, Malappuram native 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia