യു എ ഇയില്‍ ഇനി എ ടി എം വഴിയും പണമയയ്ക്കാം

 


ADVERTISEMENT

ദുബൈ: യു എ ഇയില്‍ ഇനിമുതല്‍ എ ടി എം വഴിയും പണമടയ്ക്കാം. ദുബൈ ആസ്ഥാനമായുളള എമിറേറ്റ്‌സ് എന്‍ ബി ഡി യാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി യു എ ഇയില്‍ വെസ്റ്റേണ്‍ യുണിയല്‍ മണി ട്രാന്‍സ്ഫര്‍ സര്‍വീസിന്റെ 715 എ ടി എമ്മുകള്‍ സ്ഥാപിച്ചു.
യു എ ഇയില്‍ ഇനി എ ടി എം വഴിയും പണമയയ്ക്കാം

തുടക്കമായതിനാല്‍ ഇടപാടുകാര്‍ക്ക് ആദ്യ രണ്ട് മാസം ഫീസ് നല്‍കേണ്ടതില്ല. ജൂലൈ നാല് വരെയാണ് സൗജന്യ സര്‍വീസ്.

ഇടപാടുകാര്‍ക്ക് സൗജന്യമായി എ ടി എമ്മുകളിലൂടെ പണം അയക്കാം. ഇത് എ ടി എം നെറ്റ് വര്‍ക്കിന്റെ പ്രമോഷന് വേണ്ടി നല്‍കുന്ന ഇളവാണ്. യു എ യില്‍ ഭൂരിപക്ഷവും വിദേശികളാണ്. അവര്‍ക്ക് എ ടി എം വഴി ഇനി പണമയക്കാം- വെസ്റ്റേണ്‍ യൂണിയന്‍ റീജണല്‍ വൈസ് പ്രസിഡന്റ് സോബിയ റഹ്മാന്‍ പറഞ്ഞു.

Summary: Rahman added that the addition of Emirates NBD ATMs doubles the number of UAE access-points for its customers.

Key Words: Dubai-based,  Emirates NBD , Western Union Money Transfer, ATM network,  UAE, Emirates NBD customers,  ATM , Sobia Rahman, Regional Vice President.


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
KVARTHA Special Desk
KVARTHA Special Desk

154168 Articles

Tags

Share this story

wellfitindia