SWISS-TOWER 24/07/2023

മലയാളികളുടെ കരുത്തില്‍ യുഎഇക്ക് മറ്റൊരു റെക്കോഡ് നേട്ടം; ഗിന്നസിലേക്ക് ദുബായില്‍ നിന്നൊരു ഭീമന്‍ പൂക്കളം

 


ADVERTISEMENT

ദുബൈ: (www.kvartha.com 23.11.2019) മലയാളികളുടെ നേതൃത്വത്തില്‍ ദുബൈയില്‍ നിര്‍മിച്ച ഭീമന്‍ പൂക്കളം ഗിന്നസിലേക്ക്. യുഎഇ സര്‍ക്കാറിന്റെ അസഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായാണ് ഭീമന്‍ പൂക്കളം നിര്‍മിച്ചത്. യുഎഇയിലെ മലയാളി പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയും ഗ്ലോബല്‍ എന്റര്‍ടൈന്‍മെന്റും ചേര്‍ന്ന് ആസൂത്രണം ചെയ്ത പരിപാടിക്ക് സൗകര്യമൊരുക്കിയത് സഹിഷ്ണുതാ മന്ത്രാലയമാണ്.

ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പൂക്കളം നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പൂക്കള്‍ തികയാതെ വന്നതിനാല്‍ വിസ്തീര്‍ണം അല്പം കുറച്ചായിരുന്നു നിര്‍മാണം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ പൂക്കളത്തിന്റെ നിര്‍മാണം തുടങ്ങിയത്.

മലയാളികളുടെ കരുത്തില്‍ യുഎഇക്ക് മറ്റൊരു റെക്കോഡ് നേട്ടം; ഗിന്നസിലേക്ക് ദുബായില്‍ നിന്നൊരു ഭീമന്‍ പൂക്കളം

150 രാജ്യങ്ങളില്‍നിന്നുള്ള 5000 സന്നദ്ധപ്രവര്‍ത്തകരായിരുന്നു ഭീമന്‍ പൂക്കളം തീര്‍ക്കാന്‍ ഒത്തുചേര്‍ന്നത്. പല വര്‍ണങ്ങളിലുള്ള പൂക്കള്‍ പോലെ മനോഹരമായിരുന്നു പല നാടുകളിലുള്ള മനുഷ്യരുടെ ഈ ഒത്തുചേരലും പങ്കുവെക്കലുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, Gulf, World, Dubai, Malayalees, Record, guinnes book, World’s biggest ‘Pookalam’ in Dubai enters Guinness Book
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia