Kuwait | 'അന്താരാഷ്ട്ര സമൂഹം ഇടപെടണം'; ഇസ്രാഈല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും ഫലസ്തീന്‍ ജനതയെ സംരക്ഷിക്കാനും ആഹ്വാനം ചെയ്ത കുവൈത്
Oct 8, 2023, 17:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കുവൈത് സിറ്റി: (KVARTHA) ഇസ്രാഈല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ പ്രതികരണവുമായി ലോകരാഷ്ട്രങ്ങള്‍. ഫലസ്തീനെതിരായ ഇസ്രാഈല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും ഫലസ്തീന്‍ ജനതയെ സംരക്ഷിക്കാനും ആഹ്വാനം ചെയ്ത് കുവൈത് രംഗത്തെത്തി.
വിഷയത്തില്‍ ഇടപെടാന്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗണ്‍സില്‍, അന്താരാഷ്ട്ര സമൂഹം എന്നിവയോട് ആഹ്വാനം ചെയ്യുന്നതായി കുവൈത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പോരാട്ടത്തില്‍ ഫലസ്തീന്‍ ജനതയുടെ പക്ഷത്ത് നിലകൊള്ളുന്നുവെന്ന് കുവൈത് ഭരണകൂടത്തിന്റെ നിലപാടും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അക്രമം തടയാതിരിക്കുകയും തുടരുകയും ചെയ്യുന്നത് സമാധാനം സ്ഥാപിക്കാനുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള ഒത്തുതീര്‍പ്പ് ലക്ഷ്യമാക്കിയുള്ള ശ്രമങ്ങളെ അപകടത്തിലാക്കുമെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
അതേസമയം സഊദി അറേബ്യയെയും യുഎഇയും ഖത്വറും ഒമാനും സംഘര്‍ഷങ്ങളില്‍ അതിയായ ദുഃഖം പ്രകടിപ്പിച്ചു. മേഖലയില്‍ സമാധാനത്തിനും വികസനത്തിനുമുള്ള ശ്രമങ്ങള്‍ ശക്തി പ്രാപിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത സംഘര്‍ഷം ഉടലെടുത്തത്. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായും ഇരുവിഭാഗങ്ങളും സംഘര്‍ഷത്തില്‍ നിന്ന് പിന്തിരിയണമെന്നും സഊദി അറേബ്യ ആവശ്യപ്പെട്ടു.
സംഘര്‍ഷത്തില്‍ നിന്ന് പിന്‍വാങ്ങാനും സമാധാനം പുനഃസ്ഥാപിക്കാനുമാണ് യുഎഇയുടെയും ഖത്വറിന്റെയും ഒമാന്റെയും ആഹ്വാനം. അന്താരാഷ്ട്ര ഉടമ്പടികളും കരാറുകളും ഫലസ്തീന്റെ അവകാശവും സംരക്ഷിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഖത്വര്‍ ആവശ്യപ്പെട്ടു.
ഇസ്രാഈല്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ അല്‍ അഖ്‌സ പള്ളിയിലുണ്ടായ സംഘര്‍ഷമാണ് സ്ഥിതി വഷളാക്കിയതെന്ന ഇസ്രാഈലിനെതിരായ വിമര്‍ശനവും ഖത്വര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിലുണ്ട്.
Keywords: News, World, World-News, Gulf, Gulf-News, Gulf News, Kuwait, Urges, International Community, Intervene, Israel, Palestinian, Attack, Hamas, World News, UAE, Oman, Saudi Arabia, Qatar, World reaction to surprise attack by Palestinian Hamas on Israel.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

