World Cup | ലോകകപ്പില്‍ വീണ്ടും അട്ടിമറി; ജര്‍മനിയെ തകര്‍ത്ത് ജപ്പാന് ചരിത്ര വിജയം; ഖത്വറില്‍ ഏഷ്യന്‍ കരുത്ത്
Nov 23, 2022, 20:39 IST
ദോഹ: (www.kvartha.com) കാല്‍പന്ത് കളിയുടെ മുഴുവന്‍ സൗന്ദര്യവും നിറഞ്ഞുനിന്ന വാശിയേറിയ മത്സരത്തില്‍ കരുത്തരായ ജര്‍മനിയെ തകര്‍ത്ത് ജപ്പാന് തകര്‍പ്പന്‍ ജയം. 2-1 നാണ് ജപ്പാന്‍ ഐതിഹാസിക വിജയം നേടിയത്. ആദ്യം ഗോളടിച്ചത് ജര്‍മനിയായിരുന്നുവെങ്കിലും അന്തിമ വിജയം ഏഷ്യന്‍ ടീമിനൊപ്പമായിരുന്നു. ഇരു ടീമുകളും ആക്രമിച്ചാണ് കളിച്ചത്.
75-ാം മിനിറ്റില്‍ ജപ്പാന്റെ റിത്സു ഡോനാണ് ടീമിനായി ആദ്യ ഗോള്‍ നേടിയത്. 71-ാം മിനിറ്റില്‍ പകരക്കാരനായാണ് അദ്ദേഹം കളത്തിലിറങ്ങിയത്. നാല് മിനിറ്റിനുള്ളില്‍ അദ്ദേഹം ഗോള്‍ നേടി. 83-ാം മിനിറ്റില്‍ തകുമ അസാനോയാണ് ജപ്പാന് വേണ്ടി രണ്ടാം ഗോള്‍ നേടിയത്. ഈ ഗോളോടെ ജപ്പാന്‍ ടീം 2-1ന് മുന്നിലെത്തി.
എല്‍കെ ഗുണ്ടോനാണ് ജര്‍മ്മനിക്കായി ആദ്യ ഗോള്‍ നേടിയത്. 33-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി. ആദ്യ പകുതിയില്‍ 11 ഷോട്ടുകളാണ് ജപ്പാന്‍ ഗോള്‍വലയെ ലക്ഷ്യമാക്കി ജര്‍മ്മനി തൊടുത്തത്. ജപ്പാനാകട്ടെ ഒരു ഷോട്ട് പോലും ഉതിര്‍ക്കാനായില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ തകര്‍ത്ത് കളിക്കുന്ന ജപ്പാനെയാണ് കണ്ടത്. ജപ്പാന്‍ ഗോള്‍ കീപ്പറും മികച്ച സേവുകളാണ് നടത്തിയത്. സഊദി അറേബ്യയ്ക്ക് പിന്നാലെയാണ് ഏഷ്യന്‍ രാജ്യമായ ജപ്പാനും ഖത്വറില്‍ വിജയം നേടിയത്.
Keywords: Latest-News, FIFA-World-Cup-2022, World, World Cup, Japan, Germany, Football, Sports, Qatar, Gulf, Winner, World Cup 2022: Germany 1-2 Japan.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.